നാളെ, ഫെബ്രുവരി നാലിന് ലോക ക്യാന്‍സര്‍ ദിനമാണ്. ക്യാന്‍സര്‍ രോഗത്തെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, രോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 4ന് ലോക ക്യാന്‍സര്‍ ദിനമായി ആചരിക്കുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍. അമിത ശരീരഭാരം, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം എന്നിവയൊക്കെ പലപ്പോഴും ക്യാൻസറിന് കാരണമാകാറുണ്ട്. അതിൽ പ്രധാനമായും സ്ത്രീകളിൽ കണ്ട് വരുന്ന അർബുദമാണ് സ്തനാർബുദം.
സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെ?
1) മുലഞെട്ടിന്റെ രൂപത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
2) നിങ്ങളുടെ അടുത്ത ആർത്തവത്തിന് ശേഷം മാറാത്ത സ്തനങ്ങളിൽ ഉണ്ടാകുന്ന വേദന.
3) നിങ്ങളുടെ അടുത്ത ആർത്തവത്തിന് ശേഷം മാറാത്ത സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴ
ALSO READ: Beetroot Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും ബീറ്റ്റൂട്ട് കഴിക്കരുത്!
4) ചുവപ്പോ തവിട്ടോ മഞ്ഞയോ നിറത്തിൽ ഒരു സ്തനത്തിൽ നിന്ന് വരുന്ന ദ്രാവകം അല്ലെങ്കിൽ നിപ്പിൾ ഡിസ്ചാർജ്
5) സ്തനത്തിൽ ഉണ്ടാകുന്ന ചുവപ്പ് നിറം, ചൊറിച്ചിൽ, ചുണങ്
6) കോളർബോണിന് ചുറ്റും അല്ലെങ്കിൽ കൈക്ക് താഴെ ഉണ്ടാകുന്ന ചെറിയ മുഴ
സ്തനാർബുദത്തിന്റെ മറ്റ് ഘട്ടങ്ങളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ
1) മുലക്കണ്ണ് ഉള്ളിലേക്ക് തിരിയുന്നത്
2) ഒരു സ്തനത്തിന്റെ മാത്രം വലുപ്പം വർധിക്കുന്നത്
3) സ്തനത്തിന്റെ ചർമ്മത്തിലുണ്ടാകുന്ന ചെറിയ കുരുക്കൾ
4) സ്തനത്തിൽ ഉള്ള മുഴ വലുതാകുന്നത്
5) വിശപ്പില്ലായ്മ
6) ഭാരക്കുറവ്
7) കക്ഷത്തിലെ ലിംഫ് നോഡുകൾ വലുതാകുന്നത്
8) സ്തനത്തിലെ രക്തക്കുഴലുകൾ ദൃശ്യമാകുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...