മരണകാരണമാകുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് കാൻസർ. അർബുദ ബോധവത്കരണ ദിനം പോലെ തന്നെ സെപ്തംബർ 22 കാൻസർ രോഗികളുടെ അവബോധത്തിനായി റോസ് ദിനമായി ആചരിക്കുന്നു. കാൻസർ രോഗികൾക്കായി സമർപ്പിച്ചിരിക്കുന്ന ദിനമാണിത്. കാൻസറിനോട് പോരാടി 1996-ൽ മരണമടഞ്ഞ 12 വയസ്സുള്ള കനേഡിയൻ ബാലികയായ മെലിൻഡ റോസിനെ അനുസ്മരിക്കുന്ന ദിനമാണിത്.
പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന രക്താർബുദങ്ങളിൽ ഒന്നാണ് മൾട്ടിപ്പിൾ മയലോമ. എന്നാൽ ഇപ്പോൾ ആശങ്കയായി ചെറുപ്പക്കാരിലും ഈ രോഗം പിടിപെടുന്നു. 180 ൽ പരം രക്താർബുദങ്ങൾ കണ്ടെത്തിയിട്ടുള്ളതിൽ ഒന്നാണ് മയലോമ. പ്ലാസ്മ കോശങ്ങൾ അനിയന്ത്രിതമായി വളരാൻ തുടങ്ങുമ്പോൾ മജ്ജയിൽ നിന്ന് ആരംഭിക്കുന്ന ക്യാൻസറാണിത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.