World Diabetes Day 2023: രാത്രിയിൽ വരുത്തുന്ന ഈ തെറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും

Blood Sugar Level: ചില ശീലങ്ങൾ അറിയാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തിയേക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിലേക്ക് നയിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 14, 2023, 12:53 PM IST
  • പ്രമേഹ നിയന്ത്രണത്തിനായി ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്
  • രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ സ്പൈക്ക് ഉണ്ടാകാതിരിക്കുന്നത് രാത്രിയിലെ ജീവിതശൈലിയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്
World Diabetes Day 2023: രാത്രിയിൽ വരുത്തുന്ന ഈ തെറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും

മുഴുവൻ സമയവും ശ്രദ്ധ ആവശ്യമുള്ള ഒരു ജീവിതശൈലി രോ​ഗമാണ് പ്രമേഹം. രാത്രിയിൽ നിങ്ങൾ പിന്തുടരുന്ന ചില ശീലങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സാരമായി ബാധിക്കും. ചില ശീലങ്ങൾ അറിയാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തിയേക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിലേക്ക് നയിക്കുന്നു.

രാത്രി വൈകിയുള്ള ലഘുഭക്ഷണം, ക്രമരഹിതമായ ഉറക്കം, ഉറക്കസമയത്തിന് മുമ്പുള്ള മരുന്നുകൾ കഴിക്കാതിരിക്കുക എന്നിവ അവയിൽ ചിലതാണ്. പ്രമേഹ നിയന്ത്രണത്തിനായി ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ സ്പൈക്ക് ഉണ്ടാകാതിരിക്കുന്നത് രാത്രിയിലെ ജീവിതശൈലിയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ലഘുഭക്ഷണം: രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള സ്വാധീനം കണക്കിലെടുക്കാതെ രാത്രി വൈകി ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര വർധിക്കുന്നതിന് കാരണമാകും. ആവശ്യമെങ്കിൽ മാത്രം രാത്രിയിൽ ലഘുഭക്ഷണം കഴിക്കുക. ഇത് ആരോഗ്യകരവും സമീകൃതവുമായ ലഘുഭക്ഷണമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ ഇവ മിതമായ അളവിൽ കഴിക്കാനും ശ്രദ്ധിക്കണം.

മരുന്നുകൾ മറക്കാതിരിക്കുക: പ്രമേഹ നിയന്ത്രണത്തിനായി രാത്രിയിൽ നിർദേശിച്ചിരിക്കുന്ന മരുന്നുകൾ കഴിക്കാതിരിക്കുകയോ വൈകി കഴിക്കുകയോ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ തടസപ്പെടുത്തും. നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം മരുന്നുകൾ കഴിക്കുന്നതിന് സ്ഥിരമായ ഒരു ദിനചര്യ ക്രമീകരിക്കുക.

ക്രമരഹിതമായ ഉറക്കം: ക്രമരഹിതമായ ഉറക്കം അല്ലെങ്കിൽ മതിയായ ഉറക്കം ലഭിക്കാതിരിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമതയെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യും. ആരോ​ഗ്യത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിന് കൃത്യമായ ഉറക്കക്രമം പാലിക്കേണ്ടത് പ്രധാനമാണ്.

ALSO READ: വെണ്ടക്ക കഴിക്കാം... പ്രമേഹത്തെ നിയന്ത്രിക്കാം

ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക: രാത്രിയിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകും. ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. എന്നാൽ നിങ്ങളുടെ ഉറക്കം തടസപ്പെടാതിരിക്കാൻ ഉറക്കസമയത്തിന് തൊട്ടുമുൻപായി അമിതമായി ദ്രാവകങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

സ്‌ട്രെസ് മാനേജ്‌മെന്റ്: നിയന്ത്രണ വിധേയമല്ലാത്ത സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. ശാന്തമായ ഉറക്കം ലഭിക്കുന്നതിന് ഉറക്കസമയത്തിന് മുൻപ് ശ്വസന വ്യായാമങ്ങൾ, ധ്യാനം എന്നിവ ശീലിക്കുന്നത് ​ഗുണം ചെയ്യും.

അമിതമായ സ്‌ക്രീൻ സമയം: ഉറക്കസമയത്തിന് മുമ്പ് കൂടുതൽ നേരം ഫോൺ, കമ്പ്യൂട്ടർ എന്നിവ എക്സ്പോഷർ ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടസ്സപ്പെടുത്തും. ഉറക്കത്തിനായി തയ്യാറെടുക്കേണ്ട സമയമാണിതെന്ന് നിങ്ങളുടെ ശരീരത്തിന് സൂചന നൽകാൻ ശരിയായ ഉറക്ക ഷെഡ്യൂൾ ഉണ്ടാക്കുക.

പതിവ് പരിശോധനകൾ അവഗണിക്കുന്നത്: പതിവ് ആരോഗ്യ പരിശോധനകൾ ഒഴിവാക്കുന്നത് പ്രമേഹ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അവഗണിക്കുന്നതിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ ചികിത്സാ പദ്ധതി നിരീക്ഷിക്കാനും ക്രമീകരിക്കാനും നിങ്ങളുടെ ഡോക്ടറുമായി ആശയവിനിമയം നടത്തുക.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News