ADM Naveen Babu Death: പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യ ഹർജിയിൽ ഇന്ന് വാദം നടക്കും!

PP Divya's Bail Application: ദിവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെയെത്തുന്ന ജാമ്യഹർജിയിൽ പ്രോസിക്യൂഷന്റെ വാദം നിർണായകമാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 5, 2024, 08:48 AM IST
  • എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പിപി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം നടക്കും
  • വാദം കേൾക്കുന്നത് തലശ്ശേരി ജില്ലാ കോടതിയാണ്
  • ജാമ്യം നൽകുന്നതിനെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബം കക്ഷി ചേരും
ADM Naveen Babu Death: പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യ ഹർജിയിൽ ഇന്ന് വാദം നടക്കും!

കണ്ണൂര്‍: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പിപി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം നടക്കും.  വാദം കേൾക്കുന്നത് തലശ്ശേരി ജില്ലാ കോടതിയാണ്. ജാമ്യം നൽകുന്നതിനെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബം കക്ഷി ചേരും. 

Also Read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് ശമനം; 3 ദിവസത്തേക്ക് പ്രത്യേക മുന്നറിയിപ്പില്ല!

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും പരാതിക്കാരൻ പ്രശാന്തിന്‍റെ മൊഴിയും ആയുധമാക്കിയാണ് ദിവ്യയുടെ വക്കീൽ വാദം നടത്തുന്നത്. ഫയൽ നീക്കം വൈകിപ്പിച്ചതിനെയാണ് വിമർശിച്ചതെന്നും അഴിമതിക്കെതിരായ സന്ദേശമാണ് നൽകിയതെന്നും സ്ഥാപിക്കാനാകും ദിവ്യയുടെ വക്കീലിന്റെ ശ്രമം. ദിവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെയെത്തുന്ന ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ വാദവും നിർണായകമായിരിക്കും. 

കളക്ടർക്കെതിരെ ഇന്നലെയും കണ്ണൂരിൽ കനത്ത പ്രതിഷേധമുണ്ടായി. അരുൺ കെ വിജയനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നടത്തിയ കളക്ടറേറ്റ് മാർച്ച് സംഘർഷത്തിൽ അവസാനിച്ചു.  സംഭവത്തിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നായിരുന്നു കളക്ടർ മറുപടി നൽകിയത്.

Also Read: കർക്കടക രാശിക്കാർക്ക് ഇന്ന് അടിപൊളി ദിനം, വൃശ്ചിക രാശിക്കാർക്ക് സമ്മർദ്ദമേറും, അറിയാം ഇന്നത്തെ രാശിഫലം

നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതിൽ ​ഗൂഢാലോചനയില്ലെന്നാണ് പി പി ദിവ്യ പോലീസിണ് മൊഴി നൽകിയത്. പെട്രോൾ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും പറഞ്ഞിരുന്നു. പ്രശാന്തുമായി ഫോൺ വിളിയും ഉണ്ടായിട്ടില്ലെന്നും പ്രശാന്ത് ജില്ലാ പഞ്ചായത്തിന്‍റെ ഹെൽപ് ഡെസ്കിൽ  വന്ന അപേക്ഷകൻ മാത്രമാണെന്നും ദിവ്യ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദിവ്യയെ പോലീസ് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ജാമ്യാപേക്ഷയിൽ അന്വേഷണ റിപ്പോർട്ടിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ വാദം നടത്തും. അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂട്ടർ കോടതിയിൽ നൽകും. ദിവ്യയ്ക്കുവേണ്ടി ജാമ്യാപേക്ഷ നൽകിയ അഡ്വ. കെ. വിശ്വനും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോൺ എസ്.റാൽഫും ജാമ്യാപേക്ഷയിൽ വാദം നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News