ADM Naveen Babu Death PP Divya Remand: പിപി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ബുധനാഴ്ച ജാമ്യാപേക്ഷ നൽകും

ADM Naveen Babu death Case: ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ അറസ്റ്റ് ചെയ്തത്. ദിവ്യയെ കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റും.

Written by - Zee Malayalam News Desk | Last Updated : Oct 29, 2024, 09:06 PM IST
  • വൈദ്യപരിശോധന നടത്തിയതിന് ശേഷമാകും ജയിലിലേക്ക് അയക്കുക
  • അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയിരുന്നു
  • തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്
ADM Naveen Babu Death PP Divya Remand: പിപി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ബുധനാഴ്ച ജാമ്യാപേക്ഷ നൽകും

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റ് ചെയ്ത പിപി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച തലശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാ​ഗമായാണ് റിമാൻഡ് ചെയ്തതെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ പറഞ്ഞു. ദിവ്യയെ കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റും. വൈദ്യപരിശോധന നടത്തിയതിന് ശേഷമാകും ജയിലിലേക്ക് അയക്കുക. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കി തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്.

Trending News