തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളിൽ കഴുത്തിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വീട് പോലീസ് കണ്ടെത്തി. പെരുമാതുറയിലാണ് ഇയാൾ വാടകയ്ക്ക് താമസിച്ചത്. ഇവിടെ നിന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഇയാൾ പുറത്തുപോയത്. പിന്നീട് ഇവിടേക്ക് മടങ്ങിയെത്തിയിട്ടില്ലെന്നാണ് വിവരം.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഈ വീട് വാടകയ്ക്കെടുത്തത്. ഇന്ന് പോലീസ് ഈ വീട് തുറന്ന് പരിശോധന നടത്തും. നാല് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കായി പോലീസ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം, ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം, ഡാൻസാഫ് സംഘം, കഠിനംകുളം-ചിറയിൻകീഴ് പോലീസ് എന്നിങ്ങനെ നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
ALSO READ: കഠിനംകുളം കൊലപാതകം; സ്കൂട്ടർ കിട്ടി, പ്രതിയെവിടെ? അന്വേഷണം ഊർജിതം
പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. കൊല നടത്തിയതിന് ശേഷം പ്രതി സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് ആലിയാട് സ്വദേശിനി ആതിര (30) ആണ് കൊല്ലപ്പെട്ടത്.
കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ആതിര. ചൊവ്വാഴ്ച രാവിലെ പൂജയ്ക്ക് പോയ രാജീവ് പതിനൊന്നരയോടെ ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് പോലീസിനോട് പറഞ്ഞത്. ഇതിന് പിന്നാലെ സമൂഹമാധ്യമത്തിലൂടെ ആതിരയുമായി സൗഹൃദമുള്ള ആൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.