UP Assembly Election 2022: ഉത്തര്‍ പ്രദേശ് മന്ത്രിസ്ഥാനം രാജിവച്ച സ്വാമി പ്രസാദ് മൗര്യയ്ക്ക് എട്ടിന്‍റെ പണി, 7 വര്‍ഷം പഴയ കേസില്‍ അറസ്റ്റ് വാറണ്ട്
New Delhi: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സുരക്ഷിത രാഷ്ട്രീയതാവളങ്ങള്‍ തേടി നേതാക്കള്‍ ചുവടുമാറ്റം ആരംഭിച്ചുകഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പി പ്രഖ്യാപിച്ച 5 സംസ്ഥാനങ്ങളിലും നേതാക്കളുടെ കൂടുമാറല്‍ പതിവായിരിയ്ക്കുകയാണ്.
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്ന ഉത്തര്‍ പ്രദേശില്‍ ഇത്തവണ ഏറെ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. മുഖ്യ പോരാട്ടം ഭരണകക്ഷിയായ BJPയും SPയും തമ്മിലാണ്. ഇതുവരെ BJP യിലേയ്ക്ക് നേതാക്കള്‍ കൂടുമാറുന്ന കാഴ്ചയായിരുന്നു കാണുവാന്‍ സാധിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ കഥ മാറിയിരിയ്ക്കുകയാണ്. കഴിഞ്ഞ 2 ദിവസത്തിനുള്ളില്‍ രണ്ട് മന്ത്രിമാരടക്കം നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടു. ചിലര്‍ SPയുമായി കൈകോര്‍ത്തുവെങ്കില്‍ ചിലര്‍ നിശബ്ദരാണ്.
5 MLAമാരുമായി സ്വാമി പ്രസാദ് മൗര്യ ചൊവ്വാഴ്ച പാര്‍ട്ടി വിട്ടിരുന്നു. അദ്ദേഹത്തിന് പിന്നാലെ പരിസ്ഥിതി വനം മന്ത്രി ധാര സിംഗ് ചൗഹാനാണ് ബുധനാഴ്ച മന്ത്രിസ്ഥാനം രാജിവെച്ച് പാർട്ടി വിട്ടത്. ഇവര്‍ ഔദ്യോഗികമായി ജനുവരി 14 ന് SP യില്‍ ചേരുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
എന്നാല്‍, മന്ത്രിസ്ഥാനം രാജിവച്ച സ്വാമി പ്രസാദ് മൗര്യയ്ക്ക് 24 മണിക്കൂര്‍ പൂര്‍ത്തിയാവും മുന്‍പ് എട്ടിന്‍റെ പണിയും കിട്ടി. സ്വാമി പ്രസാദ് മൗര്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഏഴ് വർഷം പഴക്കമുള്ള കേസിലാണ് അറസ്റ്റ് വാറണ്ട്. സുൽത്താൻപൂർ എംപി-എംഎൽഎ കോടതിയാണ് സ്വാമി പ്രസാദ് മൗര്യക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്
വാറണ്ട് പ്രകാരം ജനുവരി 24 ന് കോടതിയിൽ ഹാജരാകാൻ മൗര്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം നടക്കുന്നത് 2014ൽ ആണ്. ആ സമയത്ത് അദ്ദേഹം മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടിയിൽ (BSP)ആയിരുന്നു. മതപരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് മുന്‍ മന്ത്രിയ്ക്കെതിരെ കേസ് നിലനില്‍ക്കുന്നത്.
"സ്വാമി പ്രസാദ് മൗര്യ 2014-ൽ നടത്തിയ മതപരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ കേസ് നിലനിക്കുന്നുണ്ട്. അദ്ദേഹത്തിനെതിരായ ജാമ്യമില്ലാ വാറണ്ടിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു, അത് ജനുവരി 6 വരെ സാധുവായിരുന്നു. ഇനി അദ്ദേഹത്തിന് കോടതിയില്‍ ഹാജരാകണം. കേസില്‍ വാദം അടുത്ത വാദം ജനുവരി 24 ന് നടക്കും," അഡ്വക്കേറ്റ് അനിൽ തിവാരി പറഞ്ഞു.
എന്നാല്‍, ഈ വിഷയത്തെ പരിഹസിച്ചു തള്ളുകയായിരുന്നു സ്വാമി പ്രസാദ് മൗര്യ ചെയ്തത്. ഇതല്ല, ഇതുകൂടാതെ പലതും സംഭവിക്കും, അദ്ദേഹം പറഞ്ഞു.
ജനുവരി 14ന് അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയിൽ ചേരുമെന്ന് സ്വാമി പ്രസാദ് മൗര്യ മാധ്യമപ്രവർത്തകരെ അറിയിച്ചതിന് മണിക്കൂറുകൾക്കകമാണ് ഈ നീക്കങ്ങള്‍...
-
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqAios Link - https://apple.co/3hEw2hy