New Delhi: രാഷ്ട്രീയപരമായി ഇന്ന് ജൂലൈ 18 ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും മാധ്യമ തലക്കെട്ടുകളില്‍ നിറയുകയാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഭരണ കക്ഷിയായ BJP തങ്ങളുടെ NDA സഖ്യ കക്ഷികളുടെ യോഗം അടിയന്തിരമായി വിളിച്ച് ചേര്‍ത്തപ്പോള്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ മുന്‍ പദ്ധതി അനുസരിച്ച് കര്‍ണാടകയുടെ തലസ്ഥാനത്ത് യോഗം ചേരുകയാണ്.
Also Read: Opposition Meeting Update: ബെംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികള്‍ ഇന്ന് ഒത്തുചേരുന്നു, സോണിയ, രാഹുല്‍ പങ്കെടുക്കും
ബെംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കുന്ന അതേ ദിവസം തന്നെ NDAയും സഖ്യ കക്ഷി യോഗം വിളിച്ച് ചേര്‍ത്തത് ഏറെ ശ്രദ്ധേയമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷത്തിൽ താഴെ മാത്രം സമയം അവശേഷിക്കേ ഇരു പക്ഷങ്ങളും തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ജൂലൈ 18, അതായത് ഇന്ന് രണ്ട് സഖ്യങ്ങൾക്കും വളരെ പ്രധാനപ്പെട്ട ദിവസമാണ്. ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ പൊതുയോഗം നടക്കുന്ന അവസരത്തില്‍ ഡൽഹിയിൽ എൻഡിഎയും യോഗം വിളിച്ചിരിയ്ക്കുകയാണ്. NDA യോഗത്തിൽ 38 പാർട്ടികള്‍ പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച വൈകീട്ട് ചേരുന്ന NDA യോഗത്തിൽ 38 പാർട്ടികൾ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതായി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണകക്ഷിയിലെ മറ്റ് മുതിർന്ന നേതാക്കളും പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ബിജെപി അദ്ധ്യക്ഷന്‍ സഖ്യ കക്ഷികള്‍ക്ക് ക്ഷണം അയച്ചിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാരിന്‍റെ പദ്ധതികളുടെയും നയങ്ങളുടെയും 'ശുഭ ഫലങ്ങള്‍" മൂലം എൻഡിഎ ഘടകകക്ഷികൾ ഏറെ ഉത്സാഹത്തിലാണെന്നും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അഭിപ്രായപ്പെട്ടു,.
തമിഴ്‌നാട്ടിലെ എഐഎഡിഎംകെ, ആന്ധ്രാപ്രദേശിലെ പവൻ കല്യാണിന്‍റെ ജനസേന തുടങ്ങിയ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും, കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും.
ജനതാദൾ (യുണൈറ്റഡ്), ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം, അകാലിദൾ തുടങ്ങിയ പരമ്പരാഗത സഖ്യകക്ഷികളെ നഷ്ടപ്പെട്ടതിന് ശേഷം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിൽ ബിജെപി വിജയിച്ചു. അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP), ഉത്തർപ്രദേശിൽ നിന്നുള്ള ഓം പ്രകാശ് രാജ്ഭറിന്‍റെ നേതൃത്വത്തിലുള്ള സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) , ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ), ഉപേന്ദ്ര കുശ്വാലയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാർട്ടി. (RLSP) എന്നിവര്‍ NDA യുടെ കൊടിക്കീഴില്‍ അണിനിരക്കും.
ഡൽഹിയിൽ നടക്കുന്ന എൻഡിഎ യോഗത്തിൽ അജിത് പവാറും താനും പങ്കെടുക്കുമെന്ന് എൻസിപി വർക്കിംഗ് പ്രസിഡന്‍റ് പ്രഫുൽ പട്ടേൽ മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അദ്ധ്യക്ഷന്‍ ചിരാഗ് പാസ്വാൻ തിങ്കളാഴ്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേരാൻ ചിരാഗ് പാസ്വാൻ തീരുമാനിയ്ക്കുകയായിരുന്നു. ജെ പി നദ്ദയാണ് ഇക്കാര്യം ട്വീറ്റ് ചെയ്ത് അറിയിച്ചത്. എൻഡിഎ കുടുംബത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായി നദ്ദ പറഞ്ഞു.
NDA തങ്ങളുടെ സഖ്യ കക്ഷികളുടെ യോഗം അടിയന്തിരമായി വിളിച്ച് ചേര്‍ത്തത് പ്രതിപക്ഷ പാളയത്തില്‍ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കി എന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് മാധ്യമ ശ്രദ്ധ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് ഒരേ ദിവസം യോഗത്തിനായി തിരഞ്ഞെടുത്തത് എന്നും വിമര്‍ശിച്ചവര്‍ ഏറെ.
നരേന്ദ്ര മോദി സർക്കാരിന്‍റെ രണ്ടാം ടേമിൽ ഇത്തരമൊരു അടിയന്തിര യോഗം ഇത്തരത്തില്‍ ആദ്യമായാണ് നടക്കുന്നത് എന്നതും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
എന്തായാലും രാജ്യം ഇന്ന് ഒരു ഹൈ വോൾട്ടേജ് രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു വശത്ത് പ്രതിപക്ഷ പാർട്ടികൾ ബംഗളൂരുവിൽ നടക്കുന്ന സംയുക്ത യോഗത്തിന്‍റെ ഭാഗമാവുമ്പോള്‍ മറുവശത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. ന്യൂഡൽഹിയിൽ മെഗാ മീറ്റ് ചേരും....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...