New Delhi : ഏഴാം ശമ്പളക്കമ്മീഷന്റെ കണക്കുകൾ പ്രകാരം ജൂലൈ ഒന്ന് മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളത്തിൽ വർധനവ് ഉണ്ടാകും. പെൻഷൻ തുകയിലും വധനവുണ്ടാകുമെന്നാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മുടങ്ങി കിടക്കുന്ന ഡിഎയും (Dearness Allowance) ഡിആറും (Dearness Relief) നൽകി തുടങ്ങുന്നത് കൊണ്ടാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും ജൂലൈ ഒന്ന് മുതൽ ലഭിക്കുന്ന ശമ്പളം വർധിക്കുന്നത്.
എന്നാൽ ജൂലൈ ഒന്ന് മുതൽ ലഭിക്കേണ്ട ഡിഎയും അതിന് മുമ്പ് മുടങ്ങി കിടന്ന ഡിഎയും (DA) ഒരുമിച്ച് ലഭിച്ച് തുടങ്ങുമ്പോൾ മാസം എത്ര രൂപ ശമ്പളം ലഭിക്കുമെന്ന് പലപ്പോഴും കണക്ക് കൂട്ടി നോക്കുമ്പോൾ കൃത്യമായ ഒരു കണക്ക് ലഭിക്കാറില്ല. എന്നാൽ കണക്ക് ഇങ്ങനെയാണ്.
ALSO READ : 7th Pay Commission:കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ ബമ്പർ വർദ്ധനവ്, DA 11 ശതമാനം കൂടിയേക്കും!
നിലവിൽ ലഭിക്കുന്ന ഡിഎയുടെ 11 ശതമാനം ഉയർത്തിയാണ് ജൂലൈ ഒന്ന് മുതൽ ശമ്പളത്തിലൂടെ കിട്ടുന്നത്. നിലവിൽ 17 ശതമാനം ഡിഎ ആണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത്. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് കേന്ദ്ര സർക്കാർ, ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഡിഎ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയായണ്.
അതായത് ജൂലൈ ഒന്ന് മുതൽ ലഭിക്കാൻ പോകുന്നത് 28 ശതമാനം ഡിഎയും ഡിആറുമാണ് (DR) ലഭിക്കാൻ പോകുന്നത്. ഇത് ജൂലൈ മാസം മുതൽ നൽകി തടുങ്ങുമ്പോൾ 50 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻ ഉപഭോക്താക്കൾക്കുമാണ് ഗുണഫലം ലഭിക്കുന്നത്.
ALSO READ : 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വർദ്ധിച്ച DA ഉടൻ ലഭിക്കും! തുക അക്കൗണ്ടിൽ വരുമോ?
ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് പ്രകാരം 2020ന്റെ ആദ്യ പകുതിയിൽ 3 ശതമാനം ഡിഎ ആണ് വർധിച്ചത്. അടുത്ത പകുതിയിൽ ഉയർന്നത് 4 ശതമാനം. ഈ വർഷം ആദ്യ പകുതിയിലും 4 ശതമാനം തന്നെയാണ് ഡിഎയുടെ വർധന. ഇതെല്ലാം കൂടി വരമ്പോഴാണ് 11 ശതമാനമാകുന്നത്. കൂടാതെ നിലവിലെ ഡിഎ 17 കൂടി കൂട്ടുമ്പോഴാണ് 28% ശതമാനം എന്ന കണക്കിലേക്കെത്തിച്ചേരുന്നത്.
ALSO READ : 7th Pay Commission: നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷ വാർത്ത, അലവൻസ് നിയമങ്ങളിൽ മാറ്റം വരുന്നു
ഡിഎ പുന:സ്ഥാപിച്ചതിന് ശേഷം കേന്ദ്ര സർക്കാർ ജീവനക്കാരുടെ പിഎഫും ക്രമേണ വർധിപ്പിക്കാനുള്ള നടിപടികൾ സ്വീകരിക്കും. 2021-22 സാമ്പത്തിക വർഷം മുതൽ പിഎഫ് നിർണയിക്കുന്നത് ബേസിക്ക് സാലറിയുടെയും ഡിഎയുടെ അടിസ്ഥാത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.