തോക്കും, ലാൻഡ് ക്രൂസർ ബുള്ളറ്റ് പ്രൂഫും ;വധഭീഷണിക്കു പിന്നാലെ സുരക്ഷ വർധിപ്പിച്ച് സൽമാൻ ഖാൻ

 പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല വെടിയേറ്റ് കൊല്ലപ്പെട്ടതിന്  ശേഷമാണ് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ പിതാവിനും നേരെ വധഭീഷണി ഉയര്‍ന്നത്

Written by - Zee Malayalam News Desk | Last Updated : Aug 4, 2022, 12:20 PM IST
  • മൂസെവാലയുടെ ഗതി നിങ്ങള്‍ക്കമുണ്ടാവും എന്നാണ് സല്‍മാന് ലഭിച്ച ഭീഷണി കത്തില്‍ പറഞ്ഞിരുന്നത്
  • ടൊയോട്ടയുടെ ലാൻഡ് ക്രൂസറാണ് ബുള്ളറ്റ് പ്രൂഫാക്കി മാറ്റിയത്
  • 2017 ൽ റജിസ്റ്റർ ചെയ്ത വാഹനത്തിന് ഏകദേശം 1.5 കോടി രൂപയാണ് വില
തോക്കും, ലാൻഡ് ക്രൂസർ ബുള്ളറ്റ് പ്രൂഫും ;വധഭീഷണിക്കു പിന്നാലെ സുരക്ഷ വർധിപ്പിച്ച് സൽമാൻ ഖാൻ

വധഭീഷണിക്കു പിന്നാലെ തോക്കിനു പുറമെ, ലാൻഡ് ക്രൂസർ ബുള്ളറ്റ് പ്രൂഫാക്കി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. മുംബൈ പൊലീസ് അടുത്തിടെയാണ് സൽമാൻ ഖാന് തോക്കിന് ലൈസൻസ് നൽകിയത്. ജൂലൈ 22ന് ഇതുമായി ബന്ധപ്പെട്ട് താരം മുംബൈ പോലീസ് കമ്മീഷണറെ സമീപിച്ചിരുന്നു. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല വെടിയേറ്റ് കൊല്ലപ്പെട്ടതിന്  ശേഷമാണ് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ പിതാവിനും നേരെ വധഭീഷണി ഉയര്‍ന്നത്. മൂസെവാലയുടെ ഗതി നിങ്ങള്‍ക്കമുണ്ടാവും എന്നാണ് സല്‍മാന് ലഭിച്ച ഭീഷണി കത്തില്‍ പറഞ്ഞിരുന്നത്.

ഇതിനിടയിലാണ് താരം സഞ്ചരിക്കാൻ ബുള്ളറ്റ്പ്രൂഫ് വാഹനം വാങ്ങിയിരിക്കുന്നത്. ടൊയോട്ടയുടെ ലാൻഡ് ക്രൂസറാണ് ബുള്ളറ്റ് പ്രൂഫാക്കി മാറ്റിയത്. ഈ പുതിയ വാഹനത്തിന് ഒന്നരക്കോടി രൂപയാണ് വില വരുന്നത്.  ബുള്ളറ്റ് പ്രൂഫ് സ്‌ക്രീനുകൾ സ്ഥാപിക്കുന്നതിന് അധിക ചിലവ് വരും. വാഹനത്തിൽ സഞ്ചരിച്ചിരുന്ന മൂസെവാലയെ അക്രമികൾ തടഞ്ഞ് വെടിവച്ച് കൊല്ലുകയായിരുന്നു. ഇതോടെയാണ് താരം ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറിയത്. 

2017 ൽ റജിസ്റ്റർ ചെയ്ത വാഹനത്തിന് ഏകദേശം 1.5 കോടി രൂപയാണ് വില. വാഹനത്തിന്റെ ചില്ലുകളും ബോഡിയുമെല്ലാം ബുള്ളറ്റ് പ്രൂഫാക്കി മാറ്റിയിട്ടുണ്ട്. കൂടുതൽ കട്ടിയുള്ള ഗ്ലാസുകളും ബോഡി പാനലുകൾ നൽകിയാണ് വാഹനത്തിലെ ആളുകളെ വെടിവെയ്പ്പിൽ നിന്നും ഗ്രനേജ് ആക്രമണക്കിൽ നിന്നുമെല്ലാം സുരക്ഷിതമാക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News