AIIMS INI CET: എയിംസ് ഐഎൻഐ സിഇടി 2024 രജിസ്ട്രേഷൻ; അപേക്ഷിക്കേണ്ട വിധം, ഓർത്തിരിക്കേണ്ട തിയതികൾ... അറിയാം

AIIMS INI CET 2024 registration: 2024 ജനുവരിയിൽ നടത്തുന്ന എയിംസ് ഐഎൻഐ സിഇടി പരീക്ഷയ്ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.aiimsexams.ac.in വഴി ഒക്‌ടോബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Sep 18, 2023, 08:56 AM IST
  • www.aiimsexams.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • അക്കാദമിക് കോഴ്സുകൾ എന്ന ടാബ് തിരഞ്ഞെടുക്കുക
  • 2024 ജനുവരിയിലെ എഐഐഎംഎസ് ഐഎൻഐ സിഇടി ലിങ്ക് തിരഞ്ഞെടുക്കുക
  • ഒരു അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്യുക, അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക
  • സബ്മിറ്റ് ക്ലിക്ക് ചെയ്യുക
AIIMS INI CET: എയിംസ് ഐഎൻഐ സിഇടി 2024 രജിസ്ട്രേഷൻ; അപേക്ഷിക്കേണ്ട വിധം, ഓർത്തിരിക്കേണ്ട തിയതികൾ... അറിയാം

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), എംഡി, എംഎസ്, എംസിഎച്ച്, ഡിഎം, എംഡിഎസ് തുടങ്ങിയ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി 2024 ജനുവരിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റിന്റെ (ഐഎൻഐ സിഇടി) രജിസ്ട്രേഷൻ ആരംഭിച്ചു. AIIMS, JIPMER പുതുച്ചേരി, NIMHANS ബെംഗളൂരു, PGIMER ചണ്ഡീഗഡ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രവേശനം.

2024 ജനുവരിയിൽ നടത്തുന്ന എയിംസ് ഐഎൻഐ സിഇടി പരീക്ഷയ്ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.aiimsexams.ac.in വഴി ഒക്‌ടോബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇതിനകം രജിസ്റ്റർ ചെയ്യുകയും അത് സ്വീകരിക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾ വീണ്ടും ചെയ്യേണ്ടതില്ല. മുമ്പ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ യുണീക്ക് കോഡ് (ഇയുസി കോഡ്) ഉപയോഗിച്ച് അവരുടെ അപേക്ഷ പൂർത്തിയാക്കാൻ കഴിയും.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കലിന്റെ ഔദ്യോഗിക പ്രഖ്യാപനമനുസരിച്ച്, "ഒസിഐ വിഭാഗത്തിന് കീഴിൽ അടിസ്ഥാന രജിസ്ട്രേഷൻ പൂർത്തിയാക്കിയ എല്ലാ ഉദ്യോഗാർത്ഥികളും 2024 ജനുവരി സെഷനിൽ പുതിയ പുതിയ അടിസ്ഥാന രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. ഒസിഐ വിഭാഗത്തിലെ അപേക്ഷകരുടെ മുൻ രജിസ്ട്രേഷൻ സ്വീകരിക്കില്ല." ഐഎൻഐ സിഇടി ടെസ്റ്റ് എയിംസ് ഡൽഹി 2023 നവംബർ നാലിന് നടത്തും. ‌ഹാൾ ടിക്കറ്റുകൾ ഒക്ടോബർ മുപ്പതിന് പുറത്തിറക്കും.

ALSO READ: CBSE Board Exams 2024: സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്കായി പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കേണ്ട വിധം അറിയാം

ഐഎൻഐ സിഇടി 2024: രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ

www.aiimsexams.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അക്കാദമിക് കോഴ്സുകൾ എന്ന ടാബ് തിരഞ്ഞെടുക്കുക
2024 ജനുവരിയിലെ എഐഐഎംഎസ് ഐഎൻഐ സിഇടി ലിങ്ക് തിരഞ്ഞെടുക്കുക
ഒരു അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്യുക
എഐഐഎംഎസ് ഐഎൻഐ സിഇടി 2024 അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക
സബ്മിറ്റ് ക്ലിക്ക് ചെയ്യുക 
എഐഐഎംഎസ് ഐഎൻഐ സിഇടി 2024 അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക
ഭാവിയിലെ ഉപയോഗത്തിനായി ഒരു പകർപ്പ് പ്രിന്റ് എടുക്കുക

എഐഐഎംഎസ് ഐഎൻഐ സിഇടി 2024: ഓർത്തിരിക്കേണ്ട തീയതികൾ 

എഐഐഎംഎസ് ഐഎൻഐ സിഇടി രജിസ്‌ട്രേഷൻ - ഒക്ടോബർ അഞ്ച് വൈകിട്ട് അഞ്ച് വരെ
രജിസ്ട്രേഷന്റെ തിരുത്തലിനുള്ള അവസാന തിയതി - ഒക്ടോബർ ആറ് മുതൽ ഒക്ടോബർ ഏഴ് വൈകുന്നേരം അഞ്ച് മണി വരെ
അംഗീകൃത രജിസ്ട്രേഷന്റെ അവസാന പരിശോധന - ഒക്ടോബർ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ
പരീക്ഷയുടെ യുണീക്ക് കോഡ്- സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 13 വരെ
എസ് സി, എസ് ടി, ഒബിസി, എൻസിഎൽ, ഇഡബ്ല്യുഎസ്, പിഡബ്ല്യുബിഡി സർട്ടിഫിക്കറ്റ്, ഒസിഐ കാർഡ് എന്നിവയുടെ അപ്‌ലോഡ് - സെപ്റ്റംബർ 27 മുതൽ നവംബർ അ‍ഞ്ച് വരെ
എയിംസ് വെബ്സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷന്റെയും അഡ്മിറ്റ് കാർഡ് അപ്‌ലോഡ് ചെയ്യുന്നതിന്റെയും അവസാന തിയതി - ഒക്ടോബർ 30
പരീക്ഷ തീയതി: നവംബർ അഞ്ച്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News