New Delhi: കേരളമടക്കം നാല് സംസ്ഥാനങ്ങളിലേയ്ക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയും നിയമസഭ തിരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് (Election Commission) നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് (Sunil Arora) തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്.
കേരളം, തമിഴ് നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക.
തിരഞ്ഞെടുപ്പില്‍ ആകെ 18.69 കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തില്‍ എത്തുക. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. മെയ് 2നാണ് വോട്ടെണ്ണല്‍ നടക്കുക.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞടുപ്പ് നടക്കുക. ബംഗാളില്‍ എട്ട് ഘട്ടമായും അസമില്‍ മൂന്ന് ഘട്ടമായുമാണ് വോട്ടെടുപ്പ് നടക്കുക
കേരളത്തില്‍ ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്. 14 ജില്ലകളിലായി 140 മണ്ഡലങ്ങളിലേക്കാണ് വോട്ടര്‍മാര്‍ നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കുക. മാര്‍ച്ച് 12നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19 ആണ്. മാര്‍ച്ച് 20ന് സൂക്ഷ്മപരിശോധന നടക്കും. മാര്‍ച്ച് 22 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
Also read: Assembly Election 2021: കേരളം ഏപ്രില്‍ 6ന് പോളിംഗ് ബൂത്തിലേയ്ക്ക്, ഫലപ്രഖ്യാപനം മെയ് 2ന്
Also read:
തമിഴ്നാട്: ആകെ സീറ്റ് 234. വോട്ടെടുപ്പ്- ഏപ്രില്‍ 6
2. പുതുച്ചേരി: ആകെ 30, വോട്ടെടുപ്പ്- ഏപ്രില്‍ 6
3. പശ്ചിമ ബംഗാള്‍: ആകെ സീറ്റ് 294. എട്ടു ഘട്ടമായി വോട്ടെടുപ്പ് നടക്കും
ഒന്നാം ഘട്ടം- മാര്‍ച്ച് 27
രണ്ടാം ഘട്ടം- ഏപ്രില്‍ 1
മൂന്നാം ഘട്ടം- ഏപ്രില്‍ 6
നാലാം ഘട്ടം- ഏപ്രില്‍ 10
അഞ്ചാം ഘട്ടം- ഏപ്രില്‍ 17
ആറാം ഘട്ടം- ഏപ്രില്‍ 22
ഏഴാം ഘട്ടം- ഏപ്രില്‍ 26
എട്ടാം ഘട്ടം- ഏപ്രില്‍ 29
4. അസം: ആകെ സീറ്റ് 126, മൂന്നു ഘട്ടമായി തിരഞ്ഞെടുപ്പ്
ഒന്നാം ഘട്ടം- മാര്‍ച്ച് 27
രണ്ടാം ഘട്ടം- ഏപ്രില്‍ 1
മൂന്നാം ഘട്ടം- ഏപ്രില്‍ 6
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...