Delhi Liquor Scam: ഡല്‍ഹി മദ്യ അഴിമതിയില്‍ മലയാളിയും..!! മനീഷ് സിസോദിയയുടെ സഹായി വിജയ് നായര്‍ അറസ്റ്റില്‍

വിവാദമായ  ഡൽഹി മദ്യനയ കേസിൽ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായിയും മലയാളിയുമായ വിജയ് നായരെ CBI അറസ്റ്റ് ചെയ്തു.  മുംബൈ ആസ്ഥാനമായുള്ള ഓണ്‍ലി മച്ച് ലൗഡര്‍ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനി മുന്‍ സി.ഇ.ഒ ആണ് വിജയ്‌ നായര്‍.  

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 10:41 PM IST
  • ചോദ്യം ചെയ്യലിനായി CBI ആസ്ഥാനത്ത് വിളിപ്പിച്ച വിജയ് നായരെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
  • ചോദ്യം ചെയ്യുന്നവരുമായി സഹകരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിജയ് നായരെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ അറിയിച്ചു.
Delhi Liquor Scam: ഡല്‍ഹി മദ്യ അഴിമതിയില്‍ മലയാളിയും..!! മനീഷ് സിസോദിയയുടെ സഹായി വിജയ് നായര്‍ അറസ്റ്റില്‍

New Delhi: വിവാദമായ  ഡൽഹി മദ്യനയ കേസിൽ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായിയും മലയാളിയുമായ വിജയ് നായരെ CBI അറസ്റ്റ് ചെയ്തു.  മുംബൈ ആസ്ഥാനമായുള്ള ഓണ്‍ലി മച്ച് ലൗഡര്‍ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനി മുന്‍ സി.ഇ.ഒ ആണ് വിജയ്‌ നായര്‍.  

ചോദ്യം ചെയ്യലിനായി CBI ആസ്ഥാനത്ത് വിളിപ്പിച്ച ഇയാളെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.  മദ്യ അഴിമതി കേസില്‍, ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് CBI ഇയാളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ സ്വദേശിയായ വിജയ്‌ നായര്‍ മുംബൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളാണ് വ്യവസായിയായ വിജയ് നായർ.

Also Read: Manish Sisodia: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ CBI റെയ്ഡ്

ചോദ്യം ചെയ്യുന്നവരുമായി സഹകരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിജയ് നായരെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ അറിയിച്ചു. വിജയ് നായരുടെ പങ്ക് കാർട്ടലൈസേഷനിലും തിരഞ്ഞെടുത്ത ലൈസൻസികളുമായി ഗൂഢാലോചനയിലുമാണ് എന്നാണ് സിബിഐയിൽ നിന്നുള്ള സൂചന.  

Also Read:  Manish Sisodiya Update: തനിക്കും "ഓഫര്‍" ലഭിച്ചിരുന്നതായി മനീഷ് സിസോദിയ 

വിജയ് നായർക്ക് നിരവധി സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാരുമായും അവരുമായി ബന്ധപ്പെട്ട കമ്പനികളുമായും അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ ഏജൻസി കൂട്ടിച്ചേർത്തു. റിപ്പോർട്ടുകൾ പ്രകാരം വിജയ് നായർക്ക് ബബിൾഫിഷ്, മദർസ്വെയർ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധമുണ്ട്. 

എന്താണ് ഡല്‍ഹി  മദ്യ നയ കേസ് ?

ഡല്‍ഹി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. ഇടപാടില്‍ ഇവര്‍ കോടികള്‍ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.

എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസില്‍ ഒന്നാം പ്രതി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയാണ്. 

കേസില്‍ സിബിഐ നടപടികൾ തുടരുകയാണ്. സിസോദിയയുടെ വീട്ടിലടക്കം 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യുകയാണ്.  

എന്നാല്‍, കടയുടമകളെ കേന്ദ്ര ഏജന്‍സികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നാണ് സിസോദിയ ആരോപിക്കുന്നത്. രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ AAP ശക്തിയാര്‍ജ്ജിക്കുകയാണ്.  വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭ  തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിയ്ക്കെ കേസ് നടപടികള്‍  ആംആദ്മി പാർട്ടിക്ക് ഏറെ നിർണായകമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News