CBSE Update: ഏപ്രിൽ 1ന് മുന്‍പ് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനെതിരെ സ്കൂളുകൾക്ക് മുന്നറിയിപ്പ് നൽകി സിബിഎസ്ഇ

CBSE Update:  ഏപ്രിൽ 1ന്  മുന്‍പ് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനെതിരെ സ്കൂളുകൾക്ക് മുന്നറിയിപ്പ് നൽകി സിബിഎസ്ഇ.  നിരവധി സ്‌കൂളുകൾ മാര്‍ച്ച് മാസത്തില്‍ തന്നെ  പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്‍റെ (CBSE) മുന്നറിയിപ്പ് നല്‍കിയത്.

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 11:53 PM IST
  • നിരവധി സ്‌കൂളുകൾ മാര്‍ച്ച് മാസത്തില്‍ തന്നെ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്‍റെ (CBSE) മുന്നറിയിപ്പ് നല്‍കിയത്.
CBSE Update: ഏപ്രിൽ 1ന് മുന്‍പ് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനെതിരെ സ്കൂളുകൾക്ക് മുന്നറിയിപ്പ് നൽകി സിബിഎസ്ഇ

New Delhi: ഏപ്രിൽ 1ന്  മുന്‍പ് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനെതിരെ സ്കൂളുകൾക്ക് മുന്നറിയിപ്പ് നൽകി സിബിഎസ്ഇ. ഇത് വിദ്യാർത്ഥികൾക്കിടയിൽ ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും ഉളവാക്കുമെന്നും സിബിഎസ്ഇ ചൂണ്ടിക്കാട്ടി. 

നിരവധി സ്‌കൂളുകൾ മാര്‍ച്ച് മാസത്തില്‍ തന്നെ  പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്‍റെ (CBSE) മുന്നറിയിപ്പ് നല്‍കിയത്.

Also Read:  Corona Virus Returns: H3N2 - കൊറോണ കോമ്പിനേഷന്‍ എത്രത്തോളം അപകടകരമാണ്?  കോവിഡിന്‍റെ തിരിച്ചുവരവില്‍ ആശങ്കയോടെ രാജ്യം

 

"ചില അഫിലിയേറ്റഡ് സ്കൂളുകൾ അവരുടെപുതിയ അദ്ധ്യയന വര്‍ഷം വളരെ നേരത്തെ തന്നെ ആരംഭിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കുറഞ്ഞ സമയപരിധിക്കുള്ളിൽ ഒരു വർഷം മുഴുവനുമുളള കോഴ്‌സ് വർക്ക് പൂർത്തിയാക്കാൻ ശ്രമിക്കുന്നത് വിദ്യാർത്ഥികൾക്ക് അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. പഠനത്തിന്‍റെ വേഗത, ഉത്കണ്ഠയിലേക്കും ആശങ്കയിലേയ്ക്കും  നയിക്കുന്നു",  സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി ഔദ്യോഗിക ഉത്തരവിൽ പറഞ്ഞു.

Also Read:  Amit Shah: ജനങ്ങൾ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കണം, അദാനി വിഷയത്തില്‍ മൗനം വെടിഞ്ഞ് അമിത് ഷാ 

പഠന ജീവിത നൈപുണ്യം, മൂല്യ വിദ്യാഭ്യാസം, ആരോഗ്യം, ശാരീരിക വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം, കമ്മ്യൂണിറ്റി സേവനം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്ക് മതിയായ സമയം നൽകുന്നില്ലെന്നും ബോർഡ് ചൂണ്ടിക്കാട്ടി.

"ഈ പ്രവർത്തനങ്ങളെല്ലാം അദ്ധ്യയന വിഷയങ്ങള്‍ പോലെതന്നെ പ്രധാനമാണ്. അതിനാൽ, ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്കൂളുകളുടെ പ്രിൻസിപ്പൽമാരും സ്ഥാപന മേധാവികളും നിശ്ചിത സമയത്തിന് മുമ്പ് അക്കാദമിക് സെഷനുകൾ ആരംഭിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയുള്ള അക്കാദമിക് സെഷൻ കർശനമായി പാലിക്കാനും നിർദ്ദേശിക്കുന്നു. ," ത്രിപാഠി പറഞ്ഞു.

അതേസമയം, CBSE ബോര്‍ഡ് ഇപ്പോള്‍  10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നടത്തുന്ന സമയമാണ്.  രണ്ട് ക്ലാസുകളിലെയും പരീക്ഷകൾ ഫെബ്രുവരി 15 ന് ആരംഭിച്ചു, 10 ക്ലാസുകളിലെ പരീക്ഷകൾ മാർച്ച് 21 നും 12 ക്ലാസ് ഏപ്രിൽ 5 നും അവസാനിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News