Clash in Dantewada: തലയ്ക്ക് 2 ലക്ഷം വിലയിട്ടിരുന്ന വനിതാ മാവോയിസ്റ്റ് നേതാവിനെ വധിച്ചു

പൊലീസ് പെക്കോയുടെ തലയ്ക്ക് രണ്ട് ലക്ഷം രൂപയായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.  ദന്തേവാഡയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും (Maoists) തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് പെക്കോയെ സേന വധിച്ചത്.   

Written by - Ajitha Kumari | Last Updated : Jun 1, 2021, 07:10 AM IST
  • തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച വനിതാ മാവോയിസ്റ്റ് നേതാവിനെ വധിച്ചു
  • സൈന്യവും മാവോയിസ്റ്റും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് വനിതാ നേതാവിനെ വധിച്ചത്
  • ഭൈരംഗാവ് സ്വദേശിനിയായ വയ്‌ക്കോ പെക്കോയെയാണ് സുരക്ഷാ സേന വധിച്ചത്
Clash in Dantewada: തലയ്ക്ക് 2 ലക്ഷം വിലയിട്ടിരുന്ന വനിതാ മാവോയിസ്റ്റ്  നേതാവിനെ വധിച്ചു

റായ്പൂർ: തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച വനിതാ മാവോയിസ്റ്റ് നേതാവിനെ ഛത്തീസ്ഗഡിൽ വധിച്ചു. ഭൈരംഗാവ് സ്വദേശിനിയായ വയ്‌ക്കോ പെക്കോയെയാണ് സുരക്ഷാ സേന വധിച്ചത്.  ഇവർക്ക് 24 വയസായിരുന്നു. 

പൊലീസ് പെക്കോയുടെ തലയ്ക്ക് രണ്ട് ലക്ഷം രൂപയായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.  ദന്തേവാഡയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും (Maoists) തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് പെക്കോയെ സേന വധിച്ചത്. ഗുമൽനാർ ഗ്രാമത്തിലെ വന മേഖലയിൽ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരങ്ങലൂടെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന അവിടെയെത്തിയത്. 

Also Read: Rules to change from 1st June: ജൂൺ 1 മുതൽ ഈ നിയമങ്ങളിൽ മാറ്റം, ശ്രദ്ധിക്കുക..

സുരക്ഷാ സേനയെ കണ്ട മാത്രയിൽ വനിതാ നേതാവിന്റെ (Maoist Encounter) നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. മവിയിസ്റ്റ് മേഖലയിൽ എത്തിയത് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് എസ്പി അഭിഷേക് പല്ലവയുടെ നേതൃത്വത്തിലുള്ള സംഘമാണ്. 

പ്രദേശത്ത് വലിയ ഭീകരാക്രമണത്തിന് കമ്യൂണിസ്റ്റ് ഭീകരർ പദ്ധതിയിട്ടിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സേന സ്ഥലം സന്ദർശിച്ചത്.   
ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഭീകരർ ഉൾവനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. 

Also Read: Tulsi മാല ധരിക്കുന്നത് ഉത്തമം; മാനസിക ആരോഗ്യത്തിന് ഏറെ ഗുണം  

ഏറ്റുമുട്ടൽ അവസാനിച്ച ശേഷം സേന നടത്തിയ തിരച്ചിലിലാണ് വനിതാ നേതാവിന്റെ മൃതദേഹം കണ്ടെത്തിയത്. ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്നും തോക്കുകൾ, ഐഇഡികൾ, രാജ്യവിരുദ്ധ രേഖകൾ, മരുന്നുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News