New Delhi: നാല് ലക്ഷത്തോട് അടുത്ത് രാജ്യത്തെ പ്രതിദിന കോവിഡ് (Covid 19) കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. ഏകദേശം 3,645 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു. ഇന്ത്യയിൽ ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 1.83 കോടി ജനങ്ങൾക്കാണ്. ആശുപത്രികളിലും ശവസംസ്ക്കാര കേന്ദ്രങ്ങളിലും വൻ തിരക്കാണ് ഇപ്പോൾ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി മൂന്ന് ലക്ഷത്തിന് മുകളിലാണ് ഇന്ത്യയിൽ (India) രേഖപ്പെടുത്തി കൊണ്ടിരിക്കുന്ന പ്രതിദിന കോവിഡ് കണക്കുകൾ. ഏപ്രിൽ 15 മുതൽ ഇന്ത്യയിൽ എല്ലാ 24 മണിക്കൂറുകളിലും 2 ലക്ഷത്തിന് മുകളിൽ ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. ആശുപത്രി കിടക്കകൾ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്‌ക്കെല്ലാം തന്നെ കടുത്ത ക്ഷാമമാണ് ഇന്ത്യ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്.
കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ മേയ് 1 മുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവര്ക്കും കോവിഡ് വാക്‌സിൻ (Covid Vaccine) നല്കാൻ ആരംഭിക്കും. വാക്‌സിനേഷൻ ഡ്രൈവിന്റെ രജിസ്‌ട്രേഷൻ ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം ഏകദേശം 1.3 കോടി ജനങ്ങളാണ് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്‌തത്.
CoWIN വെബ്സൈറ്റുകളിൽ ഒരേ സമയം ഏകദേശം 27 ലക്ഷത്തോളം പേരാണ് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്‌ത് കൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വകാര്യ ആശുപത്രികളിലെയും സർക്കാർ ആശുപത്രികളിലെയും സ്ലോട്ടുകളുടെ ഒഴിവനുസരിച്ചാണ് ഓരോത്തർക്കും വാക്‌സിനേഷന് അപ്പോയ്ന്റ്മെന്റ് നൽകുന്നത്.
ബുധനാഴ്ച്ച മൂന്നാം ഘട്ട വാക്‌സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചതിന് തൊട്ട് പിന്നാലെ വാക്സിനേഷനുള്ള രജിസ്ട്രേഷൻ പോർട്ടലായ കോവിന്റെ പ്രവർത്തനം മുടങ്ങി. ആരോഗ്യ സേതു ആപ്പിലും പല പിഴവുകൾ പ്രകടനമാകുന്നുണ്ടെന്നാണ് പല ഇടങ്ങളിലായി വിവരം ലഭിച്ചിരുന്നു.
ALSO READ: Covid Second wave: 150 ജില്ലകളിൽ ലോക്ക് ഡൗൺ ശുപാർശ, കേരളത്തിൽ ഒൻപത് ജില്ലകളിൽ സാധ്യത
രജിസ്ട്രേഷന് മുഴുവിപ്പിക്കാൻ സാധിക്കുന്നില്ല, കോവിൻ വെബ്സൈറ്റ് (Website) ലോഡ് ചെയ്യാൻ സാധിക്കുന്നില്ല, ഒടിപി ലഭിക്കുന്നില്ല തുടങ്ങിയ നിരവധി പരാതികളാണ് രജിസ്‌ട്രേഷൻ ആരംഭിച്ച ആദ്യ ഘട്ടത്തിൽ ഉണ്ടായത്. പിന്നീട് പ്രശ്‌നം പരിഹരിക്കുകയും രജിസ്‌ട്രേഷൻ പുനരാരംഭിക്കുകയും ചെയ്തു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...