Covid second wave അവസാനിച്ചിട്ടില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

വിനോദ സഞ്ചാരമേഖലകളിൽ തിരക്ക് വർധിക്കുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇക്കാര്യം വ്യക്തമാക്കിയത്

Written by - Zee Malayalam News Desk | Last Updated : Jul 10, 2021, 11:15 PM IST
  • രാജ്യത്ത് കൊവിഡ് രണ്ടാംതരം​ഗം വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലയിലാണ് ഉള്ളത്
  • രാജ്യത്ത് പൊതുവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ട്
  • എന്നാൽ കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ടിപിആർ പത്തിന് മുകളിലാണ്
  • വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടുതലായുള്ള സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ പാലിക്കണം
Covid second wave അവസാനിച്ചിട്ടില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരം​ഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ജനങ്ങൾ പ്രതിരോധ മാർ​ഗങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകി. വിനോദ സഞ്ചാരമേഖലകളിൽ തിരക്ക് വർധിക്കുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് കൊവിഡ് രണ്ടാംതരം​ഗം വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലയിലാണ് ഉള്ളത്. രാജ്യത്ത് പൊതുവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ട്. എന്നാൽ കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ടിപിആർ പത്തിന് മുകളിലാണ്. ഇത് ആശങ്ക ഉയർത്തുന്നതാണ്.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടുതലായുള്ള സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ പാലിക്കണം. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് പ്രതിരോധ മാർ​ഗങ്ങൾ നിർബന്ധമായും നടപ്പാക്കണം. സംസ്ഥാനങ്ങൾ പ്രത്യേക കരുതൽ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News