Covid Vaccine: കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍, രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍

കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍ സംബന്ധിച്ച നിര്‍ണ്ണായക നടപടിക്രമങ്ങള്‍  വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.  ജനുവരി 1 മുതല്‍  കുട്ടികൾക്ക് CoWIN ആപ്പിൽ രജിസ്റ്റർ ചെയ്യാനാകും.

Written by - Zee Malayalam News Desk | Last Updated : Dec 27, 2021, 01:35 PM IST
  • നാകും.
  • CoWIN ആപ്പിൽ രജിസ്റ്റർ ചെയ്യാനായായി കുട്ടികൾക്ക് പത്താം ക്ലാസ് ഐഡി കാർഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം.
  • ആധാര്‍ അല്ലെങ്കില്‍ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്ക് പത്താം ക്ലാസ് ഐഡി കാർഡ് ഉപയോഗിക്കാം
Covid Vaccine: കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍, രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍

New Delhi: കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍ സംബന്ധിച്ച നിര്‍ണ്ണായക നടപടിക്രമങ്ങള്‍  വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.  ജനുവരി 1 മുതല്‍  കുട്ടികൾക്ക് CoWIN ആപ്പിൽ രജിസ്റ്റർ ചെയ്യാനാകും.

CoWIN ആപ്പിൽ രജിസ്റ്റർ ചെയ്യാനായായി  കുട്ടികൾക്ക് പത്താം ക്ലാസ് ഐഡി കാർഡ് അല്ലെങ്കില്‍ ആധാര്‍  കാര്‍ഡ് ഉപയോഗിക്കാം.  ആധാര്‍ അല്ലെങ്കില്‍  മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്ക്  പത്താം ക്ലാസ് ഐഡി കാർഡ്  ഉപയോഗിക്കാം എന്ന്  CoWIN പ്ലാറ്റ്‌ഫോം മേധാവി ഡോ. ആർ.എസ്. ശർമ്മ അറിയിച്ചു.

നാലാഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുന്ന രീതിയിലാകും കൗമാരക്കാര്‍ക്കുള്ള വാക്സിനേഷൻ  (Covid Vzccination) എന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ കെ അറോറ വ്യക്തമാക്കിയിരുന്നു.  കൗമാരക്കാരില്‍ കുത്തിവെയ്ക്കുന്നത് കൊവാക്സിൻ ആകുമെന്നാണ് സൂചന.

15നും 18നും ഇടയിൽ പ്രായമുള്ളവർക്കുള്ള  കോവിഡ് വാക്‌സിനുകളാണ് സര്‍ക്കാര്‍ പുറത്തിറക്കുന്നത്.  ഡിസംബര്‍ 25നാണ്  കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍ ഉടന്‍ ലഭ്യമാക്കു മെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് രജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ചുള്ള വിവരങ്ങൾ CoWIN പ്ലാറ്റ്‌ഫോം മേധാവി  പ്രഖ്യാപിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News