Covid restrictions | ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഒഴിവാക്കി; കോവിഡ് നിയന്ത്രണങ്ങളിൽ വന്ന മാറ്റങ്ങൾ അറിയാം

വാരാന്ത്യ കർഫ്യൂ ഉൾപ്പെടെ കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) തീരുമാനിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 10:49 AM IST
  • ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിച്ചു
  • രാത്രികാല കർഫ്യൂ തുടരും
  • രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് രാത്രികാല കർഫ്യൂ
  • പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് പ്രാബല്യത്തിൽ തുടരും
Covid restrictions | ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഒഴിവാക്കി; കോവിഡ് നിയന്ത്രണങ്ങളിൽ വന്ന മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: കോവിഡ് കേസുകളിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ഡൽഹി സർക്കാർ. വാരാന്ത്യ കർഫ്യൂ ഉൾപ്പെടെ കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) തീരുമാനിച്ചു.

വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയെങ്കിലും ന​ഗരത്തിൽ രാത്രികാല കർഫ്യൂ തുടരും. ഡൽഹിയിലെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ വ്യാഴാഴ്ച, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഡിഡിഎംഎ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനമെടുത്തത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും യോ​ഗത്തിൽ പങ്കെടുത്തിരുന്നു.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇവയാണ്:

- ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിച്ചു

- രാത്രികാല കർഫ്യൂ തുടരും. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് രാത്രികാല കർഫ്യൂ. പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് പ്രാബല്യത്തിൽ തുടരും.

- ഡൽഹി സർക്കാർ ഓഫീസുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.

- ഡൽഹിയിലെ തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സർക്കാർ ഓഫീസുകളും 100 ശതമാനം ഉദ്യോഗസ്ഥരുമായി പ്രവർത്തിക്കും.

- എല്ലാ അവശ്യ സേവനങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ ലഭ്യമാകും.

- മാർക്കറ്റുകൾ, മാർക്കറ്റ് കോംപ്ലക്സുകൾ, മാളുകൾ, അവശ്യേതര ചരക്കുകളും സേവനങ്ങളും കൈകാര്യം ചെയ്യുന്ന എല്ലാ കടകളും സ്ഥാപനങ്ങളും മറ്റ് നിയന്ത്രണങ്ങളില്ലാതെ രാവിലെ 10 മുതൽ രാത്രി എട്ട് വരെ പ്രവർത്തിപ്പിക്കാം.

- സിനിമാ ഹാളുകൾ, തിയേറ്ററുകൾ, മൾട്ടിപ്ലക്‌സുകൾ എന്നിവ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പ്രവർത്തിക്കാം. പരമാവധി ശേഷിയുടെ 50 ശതമാനം വരെ ആളുകളെയാണ് ഇവിടങ്ങളിൽ അനുവദിക്കുക.

- സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് റെസ്റ്റോറന്റുകൾ പ്രവർത്തിക്കാൻ അനുവദിക്കും. രാവിലെ എട്ട് മുതൽ രാത്രി 10 വരെ പ്രവർത്തിക്കാനാണ് അനുമതി.

- സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം വരെ ആളുകളെ ഉൾക്കൊള്ളിച്ച് ബാറുകൾ പ്രവർത്തിക്കാൻ അനുവദിക്കും. ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കാൻ അനുമതി.

- വിവാഹവുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾ അനുവദിക്കും. ഹാളുകളിലെ പരമാവധി ശേഷിയുടെ 50 ശതമാനം ആളുകളെ പങ്കെടുപ്പിക്കാനാണ് അനുവദിക്കുക.

- ശവസംസ്കാരവുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾക്ക് 100 പേർക്ക് വരെ അനുവദിക്കും.

- സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അടുത്ത ഡിഡിഎംഎ യോഗത്തിൽ തീരുമാനമുണ്ടാകും.

- നഗരത്തിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാൽ ഡൽഹി മെട്രോ സർവീസുകൾ പതിവ് ടൈംടേബിൾ അനുസരിച്ച് ശനിയാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News