Delhi Liquor Scam: നവംബര്‍ 2ന് ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിനെയും അവര്‍ ജയിലിലിടും....!! ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍
Delhi Liquor Scam Update: ഡല്‍ഹി ഭരിയ്ക്കുന്ന ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ബിജെപി എല്ലാ ശക്തിയും പ്രയോഗിക്കുന്നതായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍. ആം ആദ്മി പാർട്ടിയുടെ മുൻനിര നേതാക്കളെ ഒന്നൊന്നായി ജയിലിൽ അടയ്ക്കാൻ അവർ (ബിജെപി) ആഗ്രഹിക്കുന്നുവെന്ന് ഡൽഹി മന്ത്രി അതിഷി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
Also Read: Delhi Liquor Scam: മദ്യ അഴിമതിക്കേസിൽ ഇനി കേജ്‌രിവാളിന്‍റെ ഊഴം, ED സമൻസ്, നവംബർ 2ന് ഹാജരാകണം
ഡല്‍ഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിനായി നവംബർ 2 ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ED) സമന്‍സ് നല്‍കിയിരുന്നു. തിങ്കളാഴ്ചയാണ് സമന്‍സ് നല്‍കിയത്. ഇതില്‍ പ്രതികരിയ്ക്കുകയായിരുന്നു ആതിഷി.
Also Read: Manish Sisodia Bail Plea: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി, കാരണമിതാണ്
റിപ്പോര്‍ട്ട് അനുസരിച്ച് നവംബര്‍ 2 ന് രാവിലെ 11 മണിക്ക് ഏജൻസിയുടെ ഡൽഹി ഓഫീസിൽ ഹാജരാകാനാണ് നിര്‍ദ്ദേശം. ഇതാദ്യമായാണ് ഈ കേസില്‍ കേജ്‌രിവാളിന് ഇഡി സമൻസ് നൽകുന്നത്. ഇതേ കേസിൽ കഴിഞ്ഞ ഏപ്രിലിൽ സി.ബി.ഐ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിൽ കേജ്‌രിവാളിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് അറിയാവുന്നതിനാൽ ആം ആദ്മി പാര്‍ട്ടിയെ ലക്ഷ്യമിട്ടാണ് ബിജെപി ഇപ്പോള്‍ തന്ത്രങ്ങൾ മെനയുന്നത് എന്ന് വാര്‍ത്താ സമ്മേളനത്തിള്‍ ആതിഷി ആരോപിച്ചു. നവംബർ രണ്ടിന് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തെ അറസ്റ്റ് ചെയ്താൽ അത് അഴിമതി കാരണമല്ല, മറിച്ച് അദ്ദേഹം ബിജെപിക്കെതിരെ സംസാരിച്ചത് കൊണ്ടായിരിക്കുമെന്നും അവർ പറഞ്ഞു.
"ആം ആദ്മി പാര്‍ട്ടി രണ്ട് തവണ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു തവണ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആം ആദ്മി പാര്‍ട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനെ ഭയമാണ്. തിരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ബിജെപിക്ക് ഉറപ്പായും അറിയാം, ആതിഷി പറഞ്ഞു.
മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, സത്യേന്ദർ ജെയിൻ എന്നിവരുൾപ്പെടെ ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തെ അറസ്റ്റ് ചെയ്തതിനെ പരാമർശിച്ച്, ബിജെപി പാര്‍ട്ടിയെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മാത്രമാണ് ഇതിനർത്ഥമെന്ന് അതിഷി അവകാശപ്പെട്ടു.
"കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തശേഷം സിബിഐയും ഇഡിയും ഉപയോഗിച്ച് India സഖ്യത്തിലെ മറ്റ് നേതാക്കളെയും അതിന്‍റെ മുഖ്യമന്ത്രിമാരെയും ബിജെപി ലക്ഷ്യമിടുന്നു. അടുത്തതായി അവർ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയാണ് ലക്ഷ്യമിടുന്നത്. തേജസ്വി യാദവും അവരുടെ പട്ടികയില്‍ ഉണ്ട്. ബീഹാറിലെ സഖ്യം തകർക്കാൻ കഴിയാത്തതിനാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും അവരുടെ ടാര്‍ഗറ്റ് ആണ് ആതിഷി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ജയിലിൽ പോകുമെന്ന് ഭയപ്പെടുന്നില്ലെന്നും അവസാന ശ്വാസം വരെ ഭരണഘടനയെ സംരക്ഷിക്കാൻ അവര്‍ പോരാടുമെന്നും അതിഷി ആവർത്തിച്ചു.
ഡൽഹി മദ്യനയ അഴിമതി കേസില്‍ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും AAP നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് വൈകുന്നേരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ED സമന്‍സ് അയച്ചത്. നവംബർ 2ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.
ഇതോടെ ഡൽഹി മദ്യ കുംഭകോണത്തിന്‍റെ ചൂട് ഒടുവിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിലും എത്തി. ഈ കേസിൽ കഴിഞ്ഞ ഏപ്രിൽ 16 ന് സി.ബി.ഐ അരവിന്ദ് കേജ്‌രിവാളിനെ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
യഥാർത്ഥത്തിൽ, ഡല്‍ഹി മദ്യ കുംഭകോണ കേസില്‍ ഫെബ്രുവരി 26 ന് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു, അന്നുമുതല്‍ അദ്ദേഹം ജയിലിലാണ്. അതിന് പിന്നാലെ സഞ്ജയ് സിംഗും അറസ്റ്റിലായി. മദ്യനയ അഴിമതിക്കേസിൽ ഒക്‌ടോബർ 4നാണ് AAP MP സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.