ഡൽഹി സിബിഐ ആസ്ഥാനത്ത് തീപിടുത്തം

  

Written by - Zee Malayalam News Desk | Last Updated : Jul 8, 2021, 01:45 PM IST
  • ഡൽഹി സിബിഐ ആസ്ഥാനത്ത് തീപിടുത്തം
  • തീപിടുത്തമുണ്ടായത് പാർക്കിങ് ഏരിയയിലെ ഇലക്‌ട്രോണിക് മുറിയിലാണ്
  • നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്
ഡൽഹി സിബിഐ ആസ്ഥാനത്ത് തീപിടുത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (CBI) ഓഫീസ് ആസ്ഥാനത്ത് തീപിടുത്തമുണ്ടായി. തീപിടുത്തമുണ്ടായത് പാർക്കിങ് ഏരിയയിലെ ഇലക്‌ട്രോണിക് മുറിയിലാണ്. 

നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്.  ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.  നിലവിൽ സ്ഥിതി നിയന്ത്രണത്തിലാണ്.  

Also Read: Maharashtra: മുംബൈയിലെ ആശുപത്രിയിൽ വൻ തീപിടുത്തം; രണ്ട് പേർ മരിച്ചു

 

തീ പടര്‍ന്നതിന്റെ കാണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം.   പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടിയത് അപകടം ഒഴിവാക്കി. 

സംഭവം നടന്നത് രാവിലെ 11:35 നാണ് എന്നാണ് വിവരം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

  

Trending News