Fourth wave scare: കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്നു, ഉത്തര്‍ പ്രദേശിലെ നോയിഡയിൽ മെയ് 31 വരെ സെക്ഷൻ 144

ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം മുന്നില്‍ക്കണ്ട്  കര്‍ശന നടപടികള്‍ സ്വീകരിച്ച്  സംസ്ഥാന സര്‍ക്കാര്‍...  വരാനിരിയ്ക്കുന്ന ഉത്സവദിനങ്ങള്‍ കൂടി കണക്കിലെടുത്താണ് നടപടി. 

Written by - Zee Malayalam News Desk | Last Updated : May 2, 2022, 10:38 AM IST
  • ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം മുന്നില്‍ക്കണ്ട് കര്‍ശന നടപടികള്‍ സ്വീകരിച്ച് അധികൃതര്‍
Fourth wave scare: കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്നു, ഉത്തര്‍ പ്രദേശിലെ നോയിഡയിൽ മെയ് 31 വരെ  സെക്ഷൻ 144

Noida: ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം മുന്നില്‍ക്കണ്ട്  കര്‍ശന നടപടികള്‍ സ്വീകരിച്ച്  സംസ്ഥാന സര്‍ക്കാര്‍...  വരാനിരിയ്ക്കുന്ന ഉത്സവദിനങ്ങള്‍ കൂടി കണക്കിലെടുത്താണ് നടപടി. 

മെയ്‌ 1 മുതല്‍ മെയ്‌ 31  വരെ ജില്ലയില്‍ സെക്ഷൻ 144 നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. കൂടാതെ പൊതുസ്ഥലങ്ങളില്‍ മാസ്ക് നിർബന്ധമാക്കിയതായും ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു.

"പ്രതിഷേധങ്ങളും സമരങ്ങളും  നടത്താന്‍  ഉന്നത അധികാരികളുടെ അനുമതിയി നേടണം.  കൂടാതെ, പൊതുസ്ഥലങ്ങളിൽ പൂജയും നമസ്‌കാരവും സംഘടിപ്പിക്കുന്നത് അനുവദിക്കില്ല," ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണറേറ്റ് പ്രസ്താവനയിൽ പറയുന്നു. 

Also Read:  കൊറോണ പടരുന്നു; 3,000 കടന്ന് പ്രതിദിന രോഗികൾ

പരീക്ഷാ സമയത്ത് സ്കൂളുകളിൽ സാമൂഹിക അകലം പാലിക്കുകയും കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ കര്‍ശനമായി പാലിക്കുകയും വേണം. പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരത്തും സമീപ പ്രദേശങ്ങളിലും ഉച്ചഭാഷിണി ഉപയോഗം പൂർണമായും നിരോധിക്കുമെന്നും പോലീസ് കമ്മീഷണറേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

ഉന്നത അധികാരികളുടെ അനുമതിയില്ലാതെ ആർക്കും ഉച്ചഭാഷിണിയോ ശബ്ദ മലിനീകരണം സൃഷ്ടിക്കുന്ന അത്തരം ഉപകരണങ്ങളോ വിൽക്കാനോ വാടകയ്‌ക്കെടുക്കാനോ  അനുവദിക്കില്ല.

 ഗൗതം ബുദ്ധ നഗറിൽ  താരതമ്യേന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.   ഞായറാഴ്ച 117 പേര്‍ക്കാണ് പുതുതായി കോവിഡ് -19 സ്ഥിരീകരിച്ചത്.  ഇതോടെ ജില്ലയില്‍ സജീവമായ കേസുകളുടെ എണ്ണം 738 ആയി. 

ഏപ്രിൽ 19 ന് ശേഷം ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഗൗതം ബുദ്ധ നഗർ ജില്ലയിലാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയായതിനാല്‍ സംസ്ഥാന  സര്‍ക്കാര്‍ തികഞ്ഞ ജാഗ്രതയിലാണ്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News