ന്യൂ ഡൽഹി : രാജ്യത്തെ നടുക്കിയ ഉത്തർ പ്രദേശിലെ ഹത്രാസിലെ കൂട്ടബലാത്സംഗക്കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ടു. 2020തിൽ 19കാരിയായ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി മാത്രമാണ് കുറ്റക്കാരനെന്ന് ഹത്രാസ് ജില്ല കോടതി വിധിച്ചു. സന്ദീപ് സിങ് (20), രവി (35), ലവ് കുഷ് (23), രാമു (26) എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ സന്ദീപ് സിങ് മാത്രമാണ് കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തെൽ.
ഹത്രാസ് ജില്ല കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് ഇരയ്ക്ക് വേണ്ടി ഹാജരായ അഡ്വ. സീമ കുശ്വാഹാ മാധ്യമങ്ങളോടായി പറഞ്ഞു. കേസിലെ വിധി ഉടൻ ഉണ്ടാകും.
2020തിലാണ് ദളിത പെൺകുട്ടിയെ മേൽജാതിക്കാരായ നാല് പേർ കൂട്ടബലാത്സംഗ ചെയ്ത ആരോപിച്ചുകൊണ്ടുള്ള വാർത്ത പുറത്ത് വരുന്നത്. പീഡനത്തിന് ഇരയായ ചോരയിൽ കുളിച്ച ഹത്രാസിൽ വയലിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയ അലിഗഢിലെ അശുപത്രിയിലും അവിടെ നിന്നും ഡൽഹി സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് പെൺകുട്ടി മരണപ്പെടുകയായിരുന്നു.
അതേസമയം പെൺകുട്ടിയുടെ മൃതദേഹം ഉത്തർ പ്രദേശ് പോലീസ് ഉദ്യോഗസ്ഥർ നിർബന്ധപൂർവ്വം പുലർച്ചെ 3.30ന് സംസ്കരിച്ചത് വിവാദത്തിന് വഴി തെളിയിച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച കുറ്റപത്ര പ്രകാരം പ്രതിയും ഇരയും തമ്മിൽ 2020 മാർച്ച് വരെ പ്രണയബന്ധത്തിലായിരുന്നുയെന്നാണ്. സിബിഐ സമർപ്പിച്ച ചാർജ്ഷീറ്റിൽ ഇരുവരുടെയും വീട്ടിൽ അറിയുകയും പെൺകുട്ടി ബന്ധം വേണ്ടയെന്ന് വെക്കുകയും ചെയ്ത് പ്രതിയായ സന്ദീപിനെ ചൊടുപ്പിച്ചു. പലതവണ സന്ദീപ് പെൺകുട്ടി കാണാനും ഫോണിൽ ബന്ധപ്പെടാനും ശ്രമിക്കുകും ചെയ്തു. ഇതെ തുടർന്നാണ് പ്രതി പെൺകുട്ടിയെ ക്രൂരബലാസംഗത്തിന് ഇരയാക്കിയതെന്ന് സിബിഐ കുറ്റപ്പത്രത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...