India Covid Update: രാജ്യത്ത് ആശങ്ക പടര്‍ത്തി കൊറോണ വ്യാപനം. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയാണ് കാണുന്നത്. കൊറോണ വൈറസിന്‍റെ നാലാം തരംഗത്തിലേയ്ക്കാണ് രാജ്യം നീങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 2,541 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 16,522 ആയി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം ശക്തമായതോടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളിലേയ്ക്ക് നീങ്ങുകയാണ്.
കൊറോണ കേസുകൾ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 27ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി കോവിഡ് അവലോകന യോഗം നടക്കും. പ്രധാനമന്ത്രി മോദി യോഗത്തില്‍ അധ്യക്ഷത വഹിക്കും. വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, അതത് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
കോവിഡിന്‍റെ നിലവിലെ സാഹചര്യം, വാക്സിനേഷന്‍, ബൂസ്റ്റർ ഡോസ് ഡ്രൈവ്, ചില സംസ്ഥാനങ്ങളിലെ കൊറോണ വ്യാപനത്തിന്‍റെ പാത എന്നിവയെപ്പറ്റി ചര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക