ഇന്ത്യൻ ആർമിയുടെ (Indian Army) പുതിയ അറിയിപ്പ് പ്രകാരം ആർമിയുടെ 2021 ജൂലൈയിൽ സംഘടിപ്പിക്കുന്ന 133-മത് സാങ്കേതിക ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 40 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അവിവാഹിതരായ പുരഷൻമാർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
അപേക്ഷ (Application) സമർപ്പിക്കാനുള്ള അവസാന തീയതി 2021 മാർച്ച് 26 ആണ്. അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിവരെ മാത്രമേ അപേക്ഷ സ്വീകരിക്കൂ. സിവിൽ / കെട്ടിട നിർമ്മാണത്തിൽ 11, മെക്കാനിക്കൽ എഞ്ചിനീയറിങിൽ 3, ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ 4, കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ ടെക്നോളജി / എംഎസി കമ്പ്യൂട്ടർ സയൻസ് 9, ഇൻഫർമേഷൻ ടെക്നോളജി 3 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്.
ALSO READ: Post Office Savings അക്കൗണ്ട് ഉടമകൾക്ക് ഒരു സന്തോഷ വാർത്ത, അറിയാം..!
ഇത് കൂടാതെ ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ 2, ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (Engineering) 1, ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ 1, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ 1, എയറോനോട്ടിക്കൽ / എയ്‌റോസ്‌പേസ് / ഏവിയോണിക്‌സ് 3, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് 1, ടെക്സ്റ്റൈൽ എഞ്ചിനീയറിംഗ് 1 എന്നീ ഒഴിവുകളുമുണ്ട്.
2021 ജൂലൈ 1 ന് ഇരുപതിനും ഇരുപത്തിയേഴ് വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകൾക്ക് അപേക്ഷിക്കാം. ട്രെയിനിങ് സമയത്ത് പ്രൊബേഷനിൽ ആയിരിക്കും. ട്രെയിനിങ് പൂർത്തിയായ ശേഷം മാത്രമേ മുഴുവൻ ശമ്പളവും (Salary) മറ്റ് ആനുകൂല്യങ്ങളും ലഭിക്കുകയുള്ളൂ. ട്രെയിനിങ് പൂർത്തിയാക്കുന്ന ഉദ്യോഗാർഥികൾക്ക് ലെഫ്റ്റന്റ് പൊസിഷനിലേക്ക് ആണ് നിയമനം ലഭിക്കുക.
തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ ക്ക് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി (Military) അക്കാദമിയിലാണ് പരിശീലനം നൽകുന്നത്. അതിന് ശേഷം അവസാന മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം നൽകുന്നത്. പരിശീലനം ആകെ 49 ആഴ്ചകൾ നീണ്ട് നിൽക്കും.പരിശീലനം പൂർത്തിയാക്കിയാൽ ഉദ്യോഗാർഥികളുടെ ശമ്പള സ്കയിൽ 56100 രൂപ മുതൽ 1,77.500 രൂപ വരെ ആയിരിയ്ക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റായ https://joinindianarmy.nic.in/ സന്ദർശിക്കുക.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (HPCL) 200 എഞ്ചിനീയറിംഗ് ഒഴുവുകളിലേക്കും അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2021 ഏപ്രിൽ 15 ആണ്. മാർച്ച് 3ന് രാവിലെ മുതലാണ് അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചത്. ഏപ്രിൽ 15 ന് രാത്രി 11.59 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. മെക്കാനിക്കൽ എഞ്ചിനീയർ (Mechanical Engineer) , സിവിൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ എന്നീ മേഖലകളിലെ ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഈ ഒഴിവുകളിൽ എത്തുന്നവരുടെ ശമ്പള (Salary) സ്കെയിൽ പ്രതിമാസം 50000 രൂപ മുതൽ 160000 രൂപ വരെയാണ്. ഒരു വർഷത്തെ സിറ്റിസി ഏകദേശം 15.17 ലക്ഷം രൂപ വരെ വരും. അപേക്ഷ ആയക്കാവുന്നവർക്കുള്ള ഏറ്റവും ഉയർന്ന പ്രായ പരിധി 25 വയസ്സാണ്. അപേക്ഷിക്കുന്നവർ എ.ഐ.സി.ടി.ഇ അംഗീകാരം / യു.ജി.സി (UGC)അംഗീകൃത സർവകലാശാല / ഡീമിഡ് സർവകലാശാല എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നിന്ന് 4 വർഷ മുഴുവൻ സമയ കോഴ്‌സ് 60 ശതമാനം മാർക്കോട് കൂടി പാസായിരിക്കണം. എസ്‌സി (SC) / എസ്ടി / പിഡബ്ല്യുബിഡി അപേക്ഷാർഥികൾക്ക് ഇതിന് 50% മാർക്ക് മാത്രം മതിയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...