New Delhi : ഹാർകീവിൽ സ്ഥിതി അതിരൂക്ഷമായതിനെ തുടർന്ന്, മറ്റിടങ്ങളിലേക്ക് മാറിയതും, അവിടെ കുടുങ്ങി കിടക്കുന്നതുമായ ഇന്ത്യക്കാരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഹാർകീവ് വിട്ട് പിസോചിനിൽ എത്തിയവരുടെ പൂർണമായ വിവരങ്ങൾ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി എംബസി ഗൂഗിൾ ഫോമുകൾ പുറത്ത് വിട്ടിട്ടുണ്ട്. യുക്രൈൻ ഇന്ത്യൻ എംബസിയുടെ ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഫോം പുറത്ത് വിട്ടിരിക്കുന്നത്.
ഹാർകീവ് വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് എത്തിയ എല്ലാവരും തന്നെ ഈ ലിങ്കുകളിൽ കയറി രെജിസ്റ്റർ ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയവക്താവ് അരിന്ദം ബാഗ്ചിയാണ് വിവരം അറിയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 20000 പേർ ലിങ്കിൽ രെജിസ്റ്റർ ചെയ്ത് കഴിഞ്ഞു. ഇനിയും നിരവധി പേരാണ് ഈ ലിങ്ക് വഴി രെജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളത്. ഹാർകീവിൽ ഇനിയും നിരവധി ഇന്ത്യക്കാർ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ALSO READ: അഭയം തേടുന്ന യുക്രൈൻ ജനത, തുറന്ന കൈകളോടെ' സ്വാഗതം ചെയ്ത് അയല്‍രാജ്യങ്ങള്‍
ഓപ്പറേഷൻ ഗംഗ വഴി ഏത് വിധേയനെയും വിദ്യാർഥികളെ തിരികെയെത്തിക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ഇതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വിദേശ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഇതിനോടകം 18,000 ഇന്ത്യക്കാർ ഇന്ത്യ വിട്ട് തിരികെയെത്തിയിട്ടുണ്ട്. ഓപ്പറേഷൻ ഗംഗ വഴി 6400 പേരെയാണ് തിരികെയെത്തിച്ചത്. ഇന്ത്യയുടെയും വ്യോമസേനയുടെയും നേതൃത്വത്തിലായിരുന്നു സർവീസ് നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...