ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കായി ഐആർസിടിസിയുടെ വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി ലക്ഷ്യസ്ഥാനം നൽകേണ്ടതില്ല. ഇതുവരെ, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ ലക്ഷ്യസ്ഥാനത്തെയും വിലാസങ്ങൾ പൂരിപ്പിക്കേണ്ടതുണ്ടായിരുന്നു. ഐആർസിടിസി വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും ലക്ഷ്യസ്ഥാനത്തിന്റെ രേഖകൾ ഇന്ത്യൻ റെയിൽവേ സൂക്ഷിച്ചിരുന്നു. ഇപ്പോൾ, ഇന്ത്യൻ റെയിൽവേ ഈ കോളം വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു. ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഇനി മുതൽ ലക്ഷ്യസ്ഥാനം പൂരിപ്പിക്കേണ്ടതില്ല.
രാജ്യത്തെ കോവിഡ് വർധനവിന്റെ പശ്ചാത്തലത്തിലാണ് ഐആർസിടിസി യാത്രക്കാരുടെ ലക്ഷ്യസ്ഥാനം അറിയിക്കാനുള്ള കോളം ചേർത്തത്. എന്നാൽ നിലവിൽ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുകയും രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ നീക്കുകയും ചെയ്ത സാഹചര്യത്തിലാണ് റെയിൽവേയുടെ തീരുമാനം.
ALSO READ: ആന്ധ്രാപ്രദേശിൽ ട്രെയിൻ പാഞ്ഞുകയറി അഞ്ച് മരണം
അതേസമയം, യുകെയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം എക്സ്ഇ ഇന്ത്യയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒമിക്രോണിനേക്കാൾ പത്ത് മടങ്ങ് തീവ്ര വ്യാപനശേഷിയുള്ള വൈറസ് വകഭേദമാണ് എക്സ്ഇ. ഒമിക്രോൺ വകഭേദത്തിലെ ഉപവകഭേദങ്ങളായ ബിഎ1, ബിഎ2 എന്നിവ കൂടി കലർന്നാണ് പുതിയ എക്സ്ഇ രൂപം കൊണ്ടിരിക്കുന്നത്. ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ2നേക്കാൾ പത്ത് മടങ്ങ് വ്യാപനശേഷിയാണ് എക്സ്ഇക്കുള്ളതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...