ന്യൂഡൽഹി: നിങ്ങൾക്ക് ജൻധൻ അക്കൗണ്ട് ഉണ്ടെങ്കിൽ നിരവധി സൗകര്യങ്ങളും ജൻ ധന് യോജന അക്കൗണ്ടിൽ ലഭ്യമാണ്.ഇതിൽ അപകട ഇൻഷുറൻസ്, ഓവർ ഡ്രാഫ്റ്റ് സൗകര്യം, ചെക്ക് ബുക്ക് തുടങ്ങി നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്.
ജൻധൻ യോജനയ്ക്ക് കീഴിൽ, നിങ്ങളുടെ അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും, 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം ലഭ്യമാകും. ഈ സൗകര്യം ഒരു ഹ്രസ്വകാല വായ്പ പോലെയാണ്. നേരത്തെ ഈ തുക 5000 രൂപയായിരുന്നു. സർക്കാർ ഇപ്പോൾ അത് 10,000 ആയി ഉയർത്തി.
ഇതാണ് നിയമം
ഈ അക്കൗണ്ടിലെ ഓവർഡ്രാഫ്റ്റ് സൗകര്യത്തിനുള്ള പരമാവധി പ്രായപരിധി 65 വയസ്സാണ്. ഓവർഡ്രാഫ്റ്റ് സൗകര്യം ലഭിക്കുന്നതിന് നിങ്ങളുടെ ജൻധൻ അക്കൗണ്ട് തുടങ്ങി കുറഞ്ഞത് 6 മാസമെങ്കിലും പഴക്കമുണ്ടായിരിക്കണം. ഇല്ലെങ്കിൽ രണ്ടായിരം രൂപ വരെയുള്ള ഓവർഡ്രാഫ്റ്റ് കീ മാത്രമേ ലഭ്യമാകൂ.
എന്താണ് ജൻ ധൻ അക്കൗണ്ട്?
ബാങ്കിംഗ്/സേവിംഗ്സ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, പണമയയ്ക്കൽ, ലോണുകൾ, ഇൻഷുറൻസ്, പെൻഷൻ എന്നിവയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പരിപാടിയാണ് പ്രധാനമന്ത്രി ജൻ ധന് യോജന (പിഎംജെഡിവൈ). ഈ അക്കൗണ്ട് ഏതെങ്കിലും ബാങ്ക് ശാഖയിലോ ബിസിനസ് കറസ്‌പോണ്ടന്റിലോ (ബാങ്ക് മിത്ര) ഔട്ട്‌ലെറ്റിലോ തുറക്കാവുന്നതാണ്. PMJDY അക്കൗണ്ടുകൾ സീറോ ബാലൻസിലാണ് തുറക്കുന്നത്.
എങ്ങനെ അക്കൗണ്ട് തുറക്കാം?
പ്രധാനമന്ത്രി ജൻധൻ യോജനയ്ക്ക് കീഴിൽ പൊതുമേഖലാ ബാങ്കുകളിലാണ് കൂടുതൽ അക്കൗണ്ട് തുറക്കുന്നത്. പക്ഷേ, നിങ്ങൾക്ക് വേണമെങ്കിൽ, ഒരു സ്വകാര്യ ബാങ്കിലും നിങ്ങളുടെ ജൻധൻ അക്കൗണ്ട് തുറക്കാം. നിങ്ങൾക്ക് മറ്റെന്തെങ്കിലും സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ അത് ജൻധൻ അക്കൗണ്ടാക്കി മാറ്റുകയും ചെയ്യാം. 10 വയസോ അതിൽ കൂടുതലോ പ്രായമുള്ള, ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു പൗരനും ജൻധൻ അക്കൗണ്ട് തുറക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...