Karnataka Heavy Rain Alert: കര്‍ണാടകയില്‍ രണ്ട് ദിവസംകൂടി കനത്ത മഴ, പല ജില്ലകളിലും സ്‌കൂളുകൾക്ക് അവധി

കർണാടകയിൽ  അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്  (IMD) നല്‍കുന്നു.  

Written by - Zee Malayalam News Desk | Last Updated : Nov 19, 2021, 12:53 PM IST
  • കർണാടകയിൽ അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് (IMD) നല്‍കുന്നു
  • കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ജില്ലാ ഭരണകൂടവുമായി മഴക്കെടുതികള്‍ വിശകലനം ചെയ്യും.
Karnataka Heavy Rain Alert: കര്‍ണാടകയില്‍ രണ്ട് ദിവസംകൂടി കനത്ത മഴ,  പല ജില്ലകളിലും സ്‌കൂളുകൾക്ക് അവധി

Bengaluru: കർണാടകയിൽ  അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്  (IMD) നല്‍കുന്നു.  

കർണാടകയിൽ നിർത്താതെ പെയ്യുന്ന മഴ (Karnataka Rain) ബംഗളൂരുവിലെ പലയിടത്തും വെള്ളക്കെട്ട് സൃഷ്ടിച്ച് ഗതാഗത തടസത്തിന്  ഇടയാക്കിയിട്ടുണ്ട്.  ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ  അടക്കം സംസ്ഥാനത്തെ 7 ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  കഴിഞ്ഞ ഒരാഴ്ചയായി കര്‍ണാടകയില്‍ കനത്ത മഴയാണ്. 

അതിനിടെ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ (Chief Minister Basavaraj Bommai) നേതൃത്വത്തിൽ വെള്ളിയാഴ്ച ജില്ലാ ഭരണകൂടവുമായി മഴക്കെടുതികള്‍ സംബന്ധിച്ച വിശകലനം നടത്തും. സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നതിനുമായാണ് യോഗംചേരുക. 

മഴക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ, അടിയന്തര ഫണ്ടുകളുടെ ലഭ്യത എന്നിവ  വിലയിരുത്താന്‍ മുഖ്യമന്ത്രി  എല്ലാ ജില്ലാ കമ്മീഷണർമാരുടെയും  ജില്ലാ പഞ്ചായത്ത്  അധികാരികളുടെയും  വെർച്വൽ മീറ്റിംഗ് നടത്തും.

Also Read: Bengal Sea depression: സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്, ആന്ധ്രയിലും തമിഴ്‌നാട്ടിലും ജാഗ്രത

അതാത് ജില്ലകളിലെ മഴക്കെടുതിയുടെ സാഹചര്യം വിലയിരുത്തിയ ശേഷം സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കാൻ ജില്ലാ കമ്മീഷണർമാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ ആർ. വിശാൽ  ഇതിനോടകം അധികാരം നൽകിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കാലാവസ്ഥ അനുസരിച്ച്  പ്രാദേശിക തലത്തിൽ തീരുമാനം എടുക്കണം, നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങളുടെ കാര്യത്തില്‍  പിന്നീട് തീരുമാനമുണ്ടാകുമെന്നും  സർക്കുലറിൽ പറയുന്നു.

സംസ്ഥാനത്തെ കോലാർ, ചിക്കബെല്ലാപൂർ, രാംനഗർ, തുമകുരു, ചാമരാജനഗർ എന്നീ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും അധികൃതർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗളൂരുവിലും സമീപ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് (India Meteorological Department) വെള്ളിയാഴ്ച യെല്ലോ അലർട്ട്  (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.  തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതോടെ കർണാടകയുടെ തെക്കൻ, തീരദേശ ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ  മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നാല് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News