വഴിയേ പോയ പാമ്പ് കടിച്ചെന്നു തോന്നിയാല്‍ ഉടനെ എന്തു ചെയ്യും?

വെപ്രാളത്തില്‍ പലരും ഒന്നും ചെയ്യണമെന്നില്ല. പരമാവധി ഒന്നു ബോധം കെട്ടു വീണേക്കാം. എന്നാല്‍ അങ്ങനെ വീണു പോവുന്നതിനു മുന്‍പ് പാമ്പിനിട്ടൊരു കടി കൂടി കൊടുത്താലോ!

Last Updated : Feb 20, 2018, 07:03 PM IST
വഴിയേ പോയ പാമ്പ് കടിച്ചെന്നു തോന്നിയാല്‍ ഉടനെ എന്തു ചെയ്യും?

വെപ്രാളത്തില്‍ പലരും ഒന്നും ചെയ്യണമെന്നില്ല. പരമാവധി ഒന്നു ബോധം കെട്ടു വീണേക്കാം. എന്നാല്‍ അങ്ങനെ വീണു പോവുന്നതിനു മുന്‍പ് പാമ്പിനിട്ടൊരു കടി കൂടി കൊടുത്താലോ!

ഉത്തര്‍പ്രദേശിലെ ശുക്ലാപൂര്‍ ഭാഗര്‍ ഗ്രാമത്തില്‍ സംഭവിച്ചത് അതായിരുന്നു‌. കര്‍ഷകനായ സോനേലാല്‍ പശുവിനെ മേയ്ക്കുകയായിരുന്നു. അതിനിടയിലാണ് വഴിയിലൂടെ പോവുകയായിരുന്ന പാമ്പ് തന്നെ കടിച്ചെന്ന് ഇയാള്‍ക്ക് തോന്നിയത്. ഉടനെതന്നെ ഇയാള്‍ ഈ പാമ്പിനെ കയ്യിലെടുത്ത് തല കടിച്ചു തുപ്പുകയായിരുന്നു. 

പിന്നീട് ബോധരഹിതനായ ഇയാളെ സമീപത്തുള്ള മോഘഗഞ്ജ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകള്‍ നല്‍കി വിട്ടയച്ചു.

എന്നാല്‍ ഇയാളെ പാമ്പ് കടിച്ചതായി യാതൊരുവിധ അടയാളങ്ങളോ വിഷബാധയേറ്റ ലക്ഷണങ്ങളോ കണ്ടെത്താനായില്ലെന്ന് ഹെല്‍ത്ത് സെന്‍ററില്‍ ഇയാളെ പരിചരിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.

Trending News