Mandous Cyclone: മാൻഡോസ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു; ചെന്നൈ വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

Chennai Trains: സുരക്ഷാ നിർദ്ദേശങ്ങൾ പുനസ്ഥാപിക്കാൻ എല്ലാ മുൻനിര തൊഴിലാളികളെ അറിയിക്കാൻ ഡിവിഷണൽ റെയിൽവേ മാനേജർ ഗണേഷ് ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസർമാർക്കും ഫീൽഡ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 09:58 AM IST
  • മാൻഡോസ് ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 85 കിലോമീറ്റർ വരെ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിരുന്നു
  • ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
  • തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങൾക്കാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്
Mandous Cyclone: മാൻഡോസ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു; ചെന്നൈ വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെന്നൈ: മാൻഡോസ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ച സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ ചെന്നൈ വഴിയുള്ള ട്രെയിൻ സ‍ർവീസുകൾ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യുമെന്ന് ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ അറിയിച്ചു. ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷനിൽ നിന്നുള്ള ഔപചാരിക കത്ത് അനുസരിച്ച്, സുരക്ഷാ നിർദ്ദേശങ്ങൾ പുനസ്ഥാപിക്കാൻ എല്ലാ മുൻനിര തൊഴിലാളികളെ അറിയിക്കാൻ ഡിവിഷണൽ റെയിൽവേ മാനേജർ ഗണേഷ് ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസർമാർക്കും ഫീൽഡ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

"കാലാവസ്ഥാ മുന്നറിയിപ്പ് റിപ്പോർട്ടുകളുടെയും നിലവിലുള്ള സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ അനിഷ്ട സംഭവങ്ങൾ തടയുന്നതിന് ആവശ്യമെങ്കിൽ സബർബൻ ട്രെയിനുകൾ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യാം. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന കാലാവസ്ഥാ വകുപ്പുമായും സമീപ റെയിൽവേ സോണുകളുമായും ബന്ധം നിലനിർത്തണം" അറിയിപ്പിൽ വ്യക്തമാക്കി.

ALSO READ: മാൻദൗസ് ചുഴലിക്കാറ്റ് കരതൊട്ടു; തമിഴ്നാട്ടിൽ പരക്കെ കാറ്റും മഴയും

മാൻഡോസ് ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 85 കിലോമീറ്റർ വരെ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങൾക്കാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്.

ഇന്ന് അർദ്ധരാത്രിയിലും നാളെ പുലർച്ചെയും മണിക്കൂറിൽ 65 മുതൽ 75 വരെ കിലോമീറ്റർ വേഗതയുള്ള ചുഴലിക്കാറ്റ് 85 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇത് ഏകദേശം വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്ക് തമിഴ്‌നാട്, പുതുച്ചേരി, വടക്കൻ ആന്ധ്രാപ്രദേശ്, പുതുച്ചേരി, ശ്രീഹരിക്കോട്ട എന്നിവയ്‌ക്ക് ഇടയിൽ മാമല്ലപുരത്തിന് (മഹാബലിപുരം) സമീപം ചുഴലിക്കാറ്റായി മാറും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News