ന്യൂ ഡൽഹി : വിവാഹബന്ധത്തിൽ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കാനുള്ള ഹർജി പരിഗണിച്ച ഹൈക്കോടതി ബഞ്ചിൽ ഭിന്നത. ഭാര്യയെ നിർബന്ധപൂർവ്വം ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നത് ബലാത്സംഗമായി പരിഗണിക്കുന്നതിനെ എതിർക്കുന്ന ഐപിസി സെക്ഷൻ 375-ാം നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. വാദം കേട്ട ജഡ്ജിമാരായ ഹരി ശങ്കർ, രാജീവ് ഷാക്ദേർ എന്നിവർക്കിടയിലാണ് ഭിന്നതയുണ്ടായത്.
വിവാഹബന്ധത്തിലെ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണെന്ന് ജെസ്റ്റിസ് ഷാക്ദേർ നിലാപടെടുത്തപ്പോൾ ജെസ്റ്റിസ് ശങ്കർ അതിനെ എതിർക്കുകയായിരുന്നു. എന്നാൽ കേസ് സുപ്രീം കോടതി കേൾക്കട്ടെയെന്ന് ഇരു ജഡ്ജിമാരും അറിയിച്ചു.
ALSO READ : Crime News: ഭർതൃഗൃഹത്തിൽ ടോയ്ലറ്റ് ഇല്ല, നവവധു തൂങ്ങിമരിച്ചു
Two judges Bench of Delhi HC pronounce split verdict on criminalising marital rape. Justice Rajiv Shakdher rules in favour of criminalising while Justice Hari Shankar disagrees -holds that Exception 2 to Sec 375 doesn't violate Constitution as it's based on intelligible different pic.twitter.com/B5NgqVGZ6s
— ANI (@ANI) May 11, 2022
നേരത്തെ ഫെബ്രുവരി 7ന് സംഭവത്തിൽ സമഗ്രമായ വീക്ഷണം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചപ്പോൾ, വിവാഹ ബന്ധത്തിൽ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതിൽ കേന്ദ്ര സർക്കാരിനോട് നിലാപട് എന്താണ് ഹൈക്കോടതി ആരാഞ്ഞു. ഇത് വൈകാരികമായ സമൂഹിക നിയമപ്രശ്നമാണ് വാദം കേൾക്കുന്നത് മാറ്റിവയ്ക്കാൻ അഭ്യർഥിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും കോടതി കേന്ദ്രത്തിന് നിർദേശം നൽകി.
രാജ്യത്തെ ക്രിമിനൽ നിയമത്തിൽ വിശാലമായ മാറ്റങ്ങളാണ് വേണ്ടത് അത് പരിശോധിച്ച് വരികയാണെന്നും പരാതിക്കാർക്ക് അവരുടെ നിർദ്ദേശങ്ങൾ നൽകാമെന്ന് അത് യോഗ്യതയുള്ള അധികാരികൾക്ക് നൽകുമെന്നും അടുത്തിടെ, വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കാനുള്ള പരാതികൾക്ക് മറുപടിയായി കേന്ദ്രം പുതിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.