Maharashtra: മഹാരാഷ്ട്രയെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ന് സംസ്ഥാനത്തെ പല പ്രമുഖ ദിന പത്രങ്ങളും പുറത്തിറങ്ങിയത്. അതായത്, പത്രത്തിന്‍റെ മുഖ പേജില്‍ ഉണ്ടായിരുന്ന ഫുൾ പേജ് പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ചൊവ്വാഴ്ച സംസ്ഥാനത്തെ പല പത്രങ്ങളിലും 'മോദി ഫോർ ഇന്ത്യ, ഷിൻഡെ ഫോർ മഹാരാഷ്ട്ര' (Modi For India, Shinde For Maharashtra) എന്ന തലക്കെട്ടിൽ ഫുൾ പേജ് പരസ്യം നൽകി. പരസ്യം കണ്ട് ഞെട്ടിയവരില്‍ പല ദേശീയ സംസ്ഥാന നേതാക്കളും ഉണ്ട്..!!
ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു പരസ്യം. തങ്ങളാണ് ബാലാസാഹേബ് താക്കറെയുടെ പിന്‍ഗാമികളായ, അദ്ദേഹത്തിന്‍റെ ആദര്‍ശം പിന്തുടരുന്ന യഥാര്‍ത്ഥ ശിവസേനക്കാര്‍ എന്ന് ഷിൻഡെ ഗ്രൂപ്പ് വാദിക്കുമ്പോഴും ഫുൾ പേജ് പരസ്യത്തിൽ ശിവസേന സ്ഥാപകൻ അന്തരിച്ച ബാലാസാഹേബ് താക്കറെയുടെ ചിത്രമോ ഫോട്ടോയോ എന്തിനേറെ പേരുപോലും ഇല്ലായിരുന്നു....!!
ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനേക്കാൾ ഷിൻഡേയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ മുൻഗണന നൽകുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന അടുത്തിടെ നടന്ന സർവേ ഉദ്ധരിച്ചായിരുന്നു പരസ്യം. പരസ്യം പുറത്തു വന്നതോടെ ശിവസേന (UBT) വിഭാഗം നേതാവ് സഞ്ജയ് റൗത് പാർട്ടിയെ ‘മോദി-ഷായുടെ ശിവസേന’എന്ന് വിളിച്ച് പരിഹസിയ്ക്കുകയും ചെയ്തിരുന്നു...
സേനയുടെ വില്ലും അമ്പും ചിഹ്നവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ഷിൻഡെയുടെയും ചിത്രങ്ങളും പരസ്യത്തിലുണ്ട്. ശിവസേനയുടെ സ്ഥാപകൻ അന്തരിച്ച ബാലാസാഹേബ് താക്കറെയുടെ ചിത്രമോ ഫോട്ടോയോ ഇതിൽ ഇല്ല, ശിവസേനയുടെ മുൻകാല പാരമ്പര്യം അനുസരിച്ച് നോക്കുമ്പോള്‍ ഏറെ ശ്രദ്ധേയമായ വ്യതിയാനം.
മഹാരാഷ്ട്രയിലെ 26.1% ആളുകൾ ഏക്‌നാഥ് ഷിൻഡെയെ ആഗ്രഹിക്കുന്നുവെന്നും 23.2 ശതമാനം ആളുകൾ ദേവേന്ദ്ര ഫഡ്‌നാവിസിനെ അടുത്ത മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്നും പരസ്യത്തിൽ പറയുന്നു...!! അതിനാൽ, മഹാരാഷ്ട്രയിലെ 49.3% ജനങ്ങളും തങ്ങളുടെ സംസ്ഥാന നേതൃത്വത്തിനായി ബിജെപിയും ശിവസേനയും തമ്മിലുള്ള ശക്തമായ സഖ്യം കാണാൻ ആഗ്രഹിക്കുന്നു എന്നതിന്‍റെ നിഷേധിക്കാനാവാത്ത തെളിവാണിത്.
Zee TV-Matrize survey ആധാരമാക്കിയാണ് പരസ്യത്തിലെ കണക്കുകളും അവകാശവാദങ്ങളും ഉന്നയിച്ചിരിയ്ക്കുന്നത്. സർവേകൾ അനുസരിച്ച്, മഹാരാഷ്ട്രയിലെ 30.2% ആളുകള്‍ ഭാരതീയ ജനതാ പാർട്ടിയെയാണ് ഇഷ്ടപ്പെടുന്നത്, അതേസമയം 16.2 ശതമാനം പൗരന്മാർ ശിവസേനയെയാണ് (ഏക്‌നാഥ് ഷിൻഡെ നയിക്കുന്നത്) ഇഷ്ടപ്പെടുന്നത്. മഹാരാഷ്ട്രയിലെ മൊത്തം 46.4 ശതമാനം ആളുകൾ ഇത് ആഗ്രഹുക്കുന്നുവെന്ന് ഈ കണക്കുകൾ കാണിക്കുന്നു. സംസ്ഥാനത്തിന്‍റെ വികസനത്തിനായി ബി.ജെ.പി.യും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും സഖ്യമുണ്ടാക്കുന്നു," എന്നും പരസ്യത്തിൽ പറയുന്നു.
പരസ്യം പുറത്തു വന്നതോടെ പ്രതികരണവുമായി നിരവധി നേതാക്കള്‍ രംഗത്തെത്തി. "ഇത് നേരത്തെ ബാലാസാഹെബിന്‍റെ ശിവസേനയായിരുന്നു, എന്നാൽ പരസ്യം ആ അന്തരീക്ഷം ഇല്ലാതാക്കി, അത് ഇപ്പോൾ മോദി-ഷായുടെ ശിവസേനയായി മാറിയിരിക്കുന്നു, ചിത്രം എവിടെയാണ്. പരസ്യത്തിൽ അന്തരിച്ച ബാലാസാഹേബ് താക്കറെയുടെ ഫോട്ടോ കാണുന്നുണ്ടോ? ?" പരസ്യത്തോട് പ്രതികരിച്ച ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ (UBT) നേതാവ് സഞ്ജയ് റൗത് പറഞ്ഞു.
എന്നാല്‍, അപകടം മണത്ത BJP നേതാക്കള്‍ വളരെ സൗമ്യമായാണ് പ്രതികരിച്ചത്. എല്ലായ്‌പ്പോഴും തിരഞ്ഞെടുപ്പ് ഫലമാണ് ഏത് പാര്‍ട്ടിയാണ്, ഏത് നേതാവാണ് കൂടുതല്‍ സ്വീകാര്യന്‍ എന്ന് തീരുമാനിക്കുന്നത് എന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ ചന്ദ്രശേഖർ ബവൻകുലെ അഭിപ്രായപ്പെട്ടു. കാബിനറ്റ് മന്ത്രിയെന്ന നിലയിൽ ഷിൻഡെ നേരത്തെ ജനപ്രിയനായിരുന്നു, ഇപ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്‍റെ സ്വീകാര്യത വർദ്ധിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്ക് ഫഡ്‌നാവിസിൽ നിന്ന് ഒരുപാട് പ്രതീക്ഷകളുണ്ട്. ഷിൻഡെയും മോദിയും.സംസ്ഥാനതല നേതാവെന്ന നിലയിൽ മഹാരാഷ്ട്രയിലെ ജനങ്ങളും രണ്ടുതവണ ഫഡ്‌നാവിസിന് മുൻഗണന നൽകി. കൂടാതെ, ബിജെപിയും ശിവസേനയും തമ്മിൽ ആരാണ് വലുത് ആരാണ് ചെറുത് എന്ന കാര്യത്തിൽ ഒരു താരതമ്യമില്ലെന്നും പരസ്യത്തെ കുറച്ചുകാണാൻ ശ്രമിച്ചുകൊണ്ട് ബവൻകുലെ അഭിപ്രായപ്പെട്ടു,
എന്നാല്‍, ഷിൻഡെ സ്വയം പ്രമോട്ട് ചെയ്യാനാണ് ശ്രമിക്കുന്നത് എന്ന് മഹാരാഷ്ട്ര കോൺഗ്രസിന്‍റെ പ്രധാന വക്താവ് അതുൽ ലോന്ദെ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ, മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി 42-ലധികം ലോക്‌സഭാ സീറ്റുകളും നിയമസഭയിൽ 200 സീറ്റുകളും ഉറപ്പായും നേടും. അദ്ദേഹത്തെക്കുറിച്ച് (ഷിൻഡെ) ഒരു പുതിയ കഥ എഴുതപ്പെടും. ഷിൻഡേ ഉണ്ടായിരുന്നു...!! അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ 48 ലോക്‌സഭാ സീറ്റുകളും 288 നിയമസഭാ മണ്ഡലങ്ങളുമുണ്ട്. മഹാ വികാസ് അഘാഡി (MVA) പങ്കാളികളായ - ശിവസേന (യുബിടി), കോൺഗ്രസ്, എൻസിപി - പരമാവധി ഏകോപനത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഉറപ്പിച്ചിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...