Anant Ambani Gets Engaged: അംബാനി കുടുംബം വീണ്ടും ആഘോഷ തിരക്കിലേയ്ക്ക്, രണ്ടാമത്തെ മരുമകളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നീതയും.
മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. രാജസ്ഥാനിലെ നാഥദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലാണ് വിവാഹ നിശ്ചയം നടന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കോർപ്പറേറ്റ് അഫയേഴ്സ് ഡയറക്ടർ പരിമൾ നത്വാനി ട്വിറ്ററിലൂടെയാണ് ആനന്ദിന്റെയും രാധികയുടെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നതായി അറിയിച്ചത്. “നാഥദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിന് പ്രിയപ്പെട്ട ആനന്ദിനും രാധികയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഭഗവാൻ ശ്രീനാഥ് ജിയുടെ അനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകട്ടെ,” അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
Heartiest congratulations to dearest Anant and Radhika for their Roka ceremony at the Shrinathji temple in Nathdwara. May Lord Shrinath ji’s blessings be with you always. #AnantAmbani pic.twitter.com/BmgKDFsPYh
— Parimal Nathwani (@mpparimal) December 29, 2022
Rajasthan | Anant Ambani visited Shrinathji Temple in Nathdwara, Rajasmand district. pic.twitter.com/ZWKGYn1ON0
— ANI MP/CG/Rajasthan (@ANI_MP_CG_RJ) December 29, 2022
ആരാണ് രാധിക മെര്‍ച്ചന്റ് ?
എൻകോർ ഹെൽത്ത്കെയറിന്റെ സിഇഒ, വ്യവസായി വിരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളായ രാധിക മർച്ചന്റ് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ, ഇക്കണോമിക്സ് എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്, കൂടാതെ ബോർഡ് ഓഫ് എൻകോർ ഹെൽത്ത്കെയറിൽ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു.
മുംബൈയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ ഉപരിപഠനം നടത്തിയത് ന്യൂയോർക്കിലാണ്. പരിശീലനം നേടിയ ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ് രാധിക. കഴിഞ്ഞ ജൂണില്‍ രാധിക നൃത്ത അരങ്ങേറ്റം നടത്തിയിരുന്നു. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന അരങ്ങേറ്റ പരിപാടിയില്‍ ബോളിവുഡ് താരങ്ങളടക്കം പ്രമുഖര്‍ അണിനിരന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...