Health Benefits of Apple: ദിവസവും ആപ്പിൾ കഴിക്കുന്നത് ശീലമാക്കൂ; ആരോഗ്യം പിന്നാലെ പോരും....

പോഷകഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. 

ആപ്പിൾ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പോഷകഗുണങ്ങളുടെ കലവറയാണ് ഇവ. പതിവായി ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ....

1 /7

ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ മികച്ച രോഗ പ്രതിരോധശേഷി നൽകുന്നു.    

2 /7

പതിവായി ആപ്പിൾ കഴിക്കുന്നത് ശ്വാസകോശ അർബുദം, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ആസ്ത്മ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

3 /7

ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്താൻ ആപ്പിൾ സഹായിക്കുന്നു.  

4 /7

ആപ്പളിൽ കലോറി കുറവാണ്. ഫൈബർ അടങ്ങിയതും ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നവുമായ ആപ്പിൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

5 /7

കൊളസ്ട്രോൾ കുറയ്ക്കാൻ ആപ്പിൾ കഴിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിൽ അമിതമായി കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കും.

6 /7

ആപ്പിൾ കഴികുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഏറെ സഹായിക്കും. ഇവയിൽ അടങ്ങിയിട്ടുള്ള ഫൈബർ ദഹന പ്രക്രിയ വേഗത്തിലാക്കുന്നു.

7 /7

ആപ്പിളിൽ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാനും മലബന്ധം തടയുകയും ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola