പശ്ചിമബംഗാൾ: തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുകുൾ റോയ് വീണ്ടും തൃണമൂൽ കോൺഗ്രസിലേക്ക് (Trinamool congress). തൃണമൂൽ കോൺഗ്രസിന്റെ ആസ്ഥാനത്ത് മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. അടുത്തിടെ കൊൽക്കത്തയിൽ നടന്ന ബിജെപി യോഗത്തിൽ (BJP Meeting) മുകുൾ റോയ് പങ്കെടുക്കാതിരുന്നതും അദ്ദേഹം ബിജെപി വിടുന്നതിന്റെ സൂചനകളായാണ് വിലയിരുത്തപ്പെട്ടിരുന്നത്.
2017ലാണ് മമത ബാനർജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിട്ടത്. തുടർന്ന് ബിജെപിയിൽ ചേർന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ മുകുൾ റോയ്ക്ക് സാധിച്ചിരുന്നു. എന്നാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി മുകുൾ റോയിയെ അവഗണിച്ചു.
ALSO READ: Fuel price hike: ഇന്ധന വില വർധനക്കെതിരെ രാജ്യവ്യാപക പ്രതിഷേധം
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയെയാണ് ബിജെപി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് (Opposition leader) പരിഗണിച്ചത്. ഇതും ബിജെപിയുമായുള്ള മുകുൾ റോയിയുടെ അകൽച്ചയ്ക്ക് ആക്കം കൂട്ടിയതായാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ ബംഗാളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി ദേശീയ ഉപാധ്യക്ഷനായി മുകുൾ റോയിയെ നിയമിച്ചിരുന്നു. എന്നാൽ ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അതിക്രമങ്ങളെക്കുറിച്ച് മുകുൾ റോയ് മൗനം പാലിച്ചു. ബംഗാളിലെ അതിക്രമങ്ങൾക്കെതിരെ ബിജെപി നടത്തിയ പ്രക്ഷോഭങ്ങളിലൊന്നും (Protest) മുകുൾ റോയിയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നില്ല.
ALSO READ: Lakshadweep : ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു
പശ്ചിമബംഗാളിലെ മറ്റ് പ്രമുഖ നേതാക്കളെ ഒഴിവാക്കി സുവേന്ദു അധികാരിക്ക് കൂടുതൽ പ്രാധാന്യം നൽകിയതിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിലും അതൃപ്തിയുണ്ട്. സുവേന്ദുവിന്റെ പാർട്ടി മാറ്റം ബിജെപിക്ക് വലിയ ഗുണം ചെയ്തില്ലെന്ന നിലപാടാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.