Train Accident: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; കോച്ചുകൾ പാളം തെറ്റി, തീപിടിച്ചു

അപകടത്തിൽ പരിക്കേറ്റവരെയെല്ലാം ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Oct 11, 2024, 11:00 PM IST
  • ഇടിയുടെ ആഘാതത്തില്‍ അഞ്ച് കോച്ചുകള്‍ പാളം തെറ്റുകയും മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു.
  • അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
Train Accident: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; കോച്ചുകൾ പാളം തെറ്റി, തീപിടിച്ചു

ചെന്നൈ: ചെന്നൈ കവരൈപേട്ടയിൽ ട്രയിനുകൾ കൂട്ടിയിടിച്ച് അപകടം. നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അഞ്ച് കോച്ചുകള്‍ പാളം തെറ്റുകയും മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. എന്‍ഡിആര്‍എഫ് സംഘം അപകട സ്ഥലത്തെത്തി. അപകട സ്ഥലത്തേക്ക് കൂടൂതൽ ആംബുലൻസുകളും എത്തിച്ചു. അപകടത്തെ തുടര്‍ന്ന് ചെന്നൈ - വിജയവാഡ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം അപകടത്തില്‍ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News