Sabarimala: സ്പോട്ട് ബുക്കിംഗില്ല, വെർച്വൽ ക്യൂ മാത്രം; ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല

മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കി കഴിഞ്ഞുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

Written by - Zee Malayalam News Desk | Last Updated : Oct 11, 2024, 06:12 PM IST
  • വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
  • മാലയിട്ട് എത്തുന്ന ആരും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ലെന്നും അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Sabarimala: സ്പോട്ട് ബുക്കിംഗില്ല, വെർച്വൽ ക്യൂ മാത്രം; ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല

പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം. വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. മാലയിട്ട് എത്തുന്ന ആരും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ലെന്നും അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 

മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. ശബരിമലയിൽ ദർശന സമയം പുന:ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 3 മണി മുതൽ 1മണി വരെയും ഉച്ചക്ക് 3 മണി മുതൽ 11 മണി വരെയുമാണ് ദർശനത്തിനുളള സമയം. ദർശനത്തിനെത്തുന്നവർക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News