Toll Tax Hike: എക്സ്പ്രസ് വേകളിലെ ടോൾ ചാർജ് വര്‍ദ്ധന, തീരുമാനം പിന്‍വലിച്ച് NHAI

Toll Charge Hike:  ടോളിന് പുറമെ പ്രതിമാസ പാസും വര്‍ദ്ധിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇപ്പോള്‍ ആ തീരുമാനം പിന്‍വലിച്ചതിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അടുത്ത രണ്ട് മാസത്തേക്ക് ടോൾ നികുതി വര്‍ദ്ധിപ്പിക്കില്ലെന്നാണ് സൂചന. 

Written by - Zee Malayalam News Desk | Last Updated : Apr 2, 2024, 12:07 AM IST
  • കാറുകൾ, ചെറുവാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലുംപെട്ട വാഹനങ്ങള്‍ക്ക് ടോൾ ടാക്‌സ് വര്‍ദ്ധിപ്പിക്കാൻ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചിരുന്നു
Toll Tax Hike: എക്സ്പ്രസ് വേകളിലെ ടോൾ ചാർജ് വര്‍ദ്ധന, തീരുമാനം പിന്‍വലിച്ച്  NHAI

Toll Charge Hike: എക്സ്പ്രസ് വേയിൽ ടോൾ ചാർജിൽ 5% വർദ്ധന ശുപാര്‍ശ ചെയ്ത എൻഎച്ച്എഐയുടെ  (NHAI) തീരുമാനം പിന്‍വലിച്ചു. മാർച്ച് 31 അർദ്ധരാത്രി മുതൽ ടോൾ ടാക്‌സ് വര്‍ദ്ധിപ്പിക്കാൻ  തീരുമാനിച്ചിരുന്നെങ്കിലും സമയപരിധിക്ക് തൊട്ടുമുമ്പ് തീരുമാനം പിൻവലിച്ചു

അതായത്, നിലവിൽ ടോൾ ടാക്‌സിൽ വർദ്ധനവ് ഉണ്ടാകില്ല. ഏപ്രിൽ 1 മുതൽ NHAI ടോൾ ടാക്‌സ് 5% വർദ്ധിപ്പിക്കുമെന്നായിരുന്നു തീരുമാനം. ഇതോടെ മുന്‍പ് നിലവിലിരുന്ന ടോള്‍ ചാർജ് തുടരും.

Also Read:  Chaitra Navratri 2024: നവരാത്രിയുടെ 9 ദിവസം ഈ സാധനങ്ങൾ വീട്ടില്‍ കോണ്ടുവരരുത്, നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും  
 
കാറുകൾ, ചെറുവാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലുംപെട്ട വാഹനങ്ങള്‍ക്ക് ടോൾ ടാക്‌സ് വര്‍ദ്ധിപ്പിക്കാൻ  ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചിരുന്നു. ടോളിന് പുറമെ പ്രതിമാസ പാസും വര്‍ദ്ധിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇപ്പോള്‍ ആ തീരുമാനം പിന്‍വലിച്ചതിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അടുത്ത രണ്ട് മാസത്തേക്ക് ടോൾ നികുതി വര്‍ദ്ധിപ്പിക്കില്ലെന്നാണ് സൂചന. 

Also Read:  April Month Lucky Zodiacs: ഏപ്രില്‍ മാസം ഈ രാശിക്കാര്‍ക്ക് ലോട്ടറി, ബിസിനസുകാർക്ക് ഇരട്ടി നേട്ടം   
      
ടോൾ ചാർജ് വര്‍ദ്ധന തീരുമാനം പിൻവലിച്ചതിന് പിന്നില്‍?   

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം രാജ്യത്ത് നിലവിലുണ്ട്, ഇത് കണക്കിലെടുത്താണ് ടോൾ ടാക്‌സ് വർദ്ധിപ്പിക്കേണ്ടതില്ലെന്ന് എൻഎച്ച്എഐ തീരുമാനിച്ചത്. ടോൾ ടാക്‌സ് വർദ്ധിപ്പിക്കാത്തത് തങ്ങളുടെ ജോലിക്കായി ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് ഹൈവേ വഴി പലപ്പോഴും യാത്ര ചെയ്യുന്ന ആളുകൾക്ക് ഏറ്റവും വലിയ ആശ്വാസം നൽകിയിട്ടുണ്ട്. ജോലിക്കായി ദിവസവും ടോൾ പ്ലാസകളിലൂടെ കടന്നുപോകേണ്ട നിരവധി ആളുകള്‍ ഉണ്ട്.  ടോൾ ടാക്‌സ് വർദ്ധന അവരുടെ പോക്കറ്റ് കാലിയാക്കുന്ന സാഹചര്യം ആയിരുന്നു. ഇപ്പോള്‍ ആ ഒരു സാഹചര്യത്തിന് കുറച്ച് ദിവസത്തേക്ക് ആശ്വാസം ലഭിച്ചിട്ടുണ്ട്. 

ടോൾ ചാർജ് വര്‍ദ്ധന പ്രഖ്യാപിക്കാന്‍ കാരണം?  

ഈസ്‌റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേ, ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേ എന്നിവയുൾപ്പെടെ മറ്റ് എക്‌സ്‌പ്രസ് വേകളിൽ ടോൾ ചാർജുകൾ ശേഖരിക്കുന്നതിനും ഹൈവേ പരിപാലിക്കുന്നതിനുമുള്ള ചുമതല എൻഎച്ച്എഐ ഒരു സ്വകാര്യ കമ്പനിക്ക് നൽകിയിട്ടുണ്ട്. ഈ കമ്പനികളുടെ കരാർ പ്രകാരം ഓരോ വർഷവും ടോൾ നിരക്ക് ഒരു നിശ്ചിത തുക വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ടോൾ ചാർജ് പൂർണ്ണസംഖ്യയിൽ വർദ്ധിപ്പിക്കാനായിരുന്നു തീരുമാനം. 

അതായത്, ടോൾ ചാർജ് വര്‍ദ്ധന തീരുമാനം പിന്‍വലിച്ചത് സര്‍ക്കാരിന്‍റെ താത്കാലിക തീരുമാനമാണ്. തിരഞ്ഞെടുപ്പിന് ശേഷം ടോൾ ചാർജ് വര്‍ദ്ധന പ്രാബല്യത്തില്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല......  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News