Omicron Testing Kit : ഒമിക്രോൺ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് അസം; 2 മണിക്കൂറിൽ ഫലം അറിയാം

അസമിലെ ദിബ്രുഗഡിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) റീജിയണൽ മെഡിക്കൽ റിസർച്ച് സെന്ററാണ്   (RMRC)  ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Dec 12, 2021, 02:47 PM IST
  • രാജ്യത്തൊട്ടാകെ ഒമിക്രോൺ രോഗബാധ മൂലമുള്ള ആശങ്ക പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് പുതിയ ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്.
  • രാജ്യത്ത് ദിനം പ്രതി ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ വർദ്ധിച്ച് വരികെയാണ്.
  • അസമിലെ ദിബ്രുഗഡിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) റീജിയണൽ മെഡിക്കൽ റിസർച്ച് സെന്ററാണ് (RMRC) ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചത്.
  • പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് ഫലം വരുന്നത് വരെ വിമാനത്താവളത്തിൽ കാത്തിരിക്കണം. പുതിയ ടെസ്റ്റിംഗ് കിറ്റ് ഇതിന് പരിഹാരം ആയേക്കും.
Omicron Testing Kit : ഒമിക്രോൺ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച്  അസം; 2 മണിക്കൂറിൽ ഫലം അറിയാം

New Delhi : അസം (Assam) പുതിയ ഒമിക്രോൺ ടെസ്റ്റ് കിറ്റ് (Omicron Testing Kit) വികസിപ്പിച്ചെടുത്തു. രാജ്യത്തൊട്ടാകെ ഒമിക്രോൺ രോഗബാധ മൂലമുള്ള ആശങ്ക പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് പുതിയ ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് ദിനം പ്രതി ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ വർദ്ധിച്ച് വരികെയാണ്. 

അസമിലെ ദിബ്രുഗഡിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) റീജിയണൽ മെഡിക്കൽ റിസർച്ച് സെന്ററാണ്   (RMRC)  ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചത്. ഇത് അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം ആകുമെന്നാണ് കരുതുന്നത്. ഇപ്പോൾ പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് ഫലം വരുന്നത് വരെ വിമാനത്താവളത്തിൽ കാത്തിരിക്കണം. പുതിയ ടെസ്റ്റിംഗ് കിറ്റ് ഇതിന് പരിഹാരം ആയേക്കും.

ALSO READ: Omicron COvid Variant : രാജ്യത്ത് 2 പേർക്ക് കൂടി ഒമിക്രോൺ രോഗബാധ; ആകെ 35 കേസുകൾ

 

നവംബർ 24 മുതലാണ് പുതിയ ടെസ്റ്റിംഗ് കിറ്റ് വികസിപ്പിക്കാൻ ആരംഭിച്ചത്. ഇതിനോടകം തന്നെ 1000 കോവിഡ് രോഗികളുടെ സാംപിളുകൾ പരിശോധിച്ചു. ഇതിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഒമിക്രോൺ രോഗബാധിതരുടെ സാമ്പിളുകളും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇനി കിറ്റിന് ലൈസസൻസ് കൂടി ലഭിക്കണം.

ALSO READ: Omicron | ഡൽഹിയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ, രാജ്യത്ത് ആകെ 33 കേസുകൾ

രാജ്യത്ത് 3 പേർക്ക് കൂടി ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചു. ആന്ധ്ര പ്രദേശിൽ ഒരാൾക്കും, ചണ്ഡിഗഡിൽ ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് സംസ്ഥാനങ്ങളിലെയും ആദ്യ കേസാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ 36 പേർക്കാണ് ഇതുവരെ രാജ്യത്ത് ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ALSO READ: India COVID Update : രാജ്യത്ത് 7,992 പേർക്ക് കൂടി കോവിഡ് രോഗബാധ; 393 മരണങ്ങൾ കൂടി 

ഇന്നലെ  ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. സിംബാബ്വെയിൽ (Zimbabwe) നിന്നെത്തിയ വ്യക്തിക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഡൽഹിയിലെ (Delhi) രണ്ടാമത്തെ കേസാണ് ഇത്. രണ്ട് ഡോസ് വാക്സിനും എടുത്ത വ്യക്തിക്കാണ് ഇപ്പോൾ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ അടുത്തിടെ ദക്ഷിണാഫ്രിക്കയിലേക്ക് സഞ്ചരിച്ചിരുന്നതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 7 പേർക്കും ​ഗുജറാത്തിൽ 2 പേർക്കും കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News