ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
One terrorist neutralised in an operation of the Indian Army and Jammu & Kashmir police in Behramgala, Surankote sector of Poonch. One AK-47 rifle and four magazines recovered: White Knight Corps, Indian Army
— ANI (@ANI) December 14, 2021
സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വനമേഖയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കശ്മീരിലെ ശ്രീനഗറിൽ ഭീകരർ പോലീസ് ബസിന് നേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു.
ALSO READ: Jammu Kashmir | ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിന്റെ വിവരങ്ങൾ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി
ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒരു എഎസ്ഐയും ഒരു സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിളും മരിച്ചതായി കശ്മീർ സോൺ പോലീസ് അറിയിച്ചു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ശ്രീനഗറിലെ പാന്ത ചൗക്കിലാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ജമ്മു കശ്മീർ ലഫ.ഗവർണർ മനോജ് സിൻഹയും ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സിൻഹ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...