Fuel Price: 2021 ൽ ആദ്യമായി ഇന്ധന വിലയിൽ നേരിയ കുറവ്; പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്

 ബുധനാഴ്ച്ച പെട്രോൾ വിലയിൽ 18 പൈസയും ഡീസൽ വിലയിൽ 17 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത്. കോഴിക്കോട് 91.64  രൂപയായിരുന്ന പെട്രോൾ വില 18 പൈസ കുറഞ്ഞ് 91.46 രൂപയായി. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2021, 11:55 AM IST
  • ബുധനാഴ്ച്ച പെട്രോൾ വിലയിൽ 18 പൈസയും ഡീസൽ വിലയിൽ 17 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത്.
  • കോഴിക്കോട് 91.64 രൂപയായിരുന്ന പെട്രോൾ വില 18 പൈസ കുറഞ്ഞ് 91.46 രൂപയായി.
  • കൊച്ചിയിൽ 91.43 രൂപയായിരുന്ന പെട്രോൾ വില 17 പൈസ കുറഞ്ഞ് 91.26 രൂപയായി.
  • രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഫെബ്രുവരിയോടെ ഇന്ധന വില 100 രൂപ കടന്നിരുന്നു.
Fuel Price: 2021 ൽ ആദ്യമായി ഇന്ധന വിലയിൽ നേരിയ കുറവ്; പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്

Thiruvananthapuram: ഈ വർഷം ഇതാദ്യമായി രാജ്യത്ത് ഇന്ധന വിലയിൽ (Fuel Price) നേരിയ കുറവ് രേഖപ്പെടുത്തി.  ബുധനാഴ്ച്ച പെട്രോൾ വിലയിൽ 18 പൈസയും ഡീസൽ വിലയിൽ 17 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത്. ഫെബ്രൂവരി ആദ്യം മുതൽ തന്നെ അന്താരാഷ്ട്ര എണ്ണ വിലയിൽ വൻ കുറവ് രേഖപ്പെടുത്തിയിരുന്നു. 

കോഴിക്കോട് 91.64  രൂപയായിരുന്ന പെട്രോൾ (Petrol) വില 18 പൈസ കുറഞ്ഞ് 91.46 രൂപയായി. കൊച്ചിയിൽ 91.43 രൂപയായിരുന്ന പെട്രോൾ വില 17 പൈസ കുറഞ്ഞ് 91.26 രൂപയായി. രാജ്യ തലസ്ഥാനത്ത് 91.17  രൂപയായിരുന്ന പെട്രോൾ വില 90.99 രൂപയായി. 81.47 രൂപയായിരുന്ന ഡീസൽ വില 81.30 രൂപയായി കുറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ അവിടങ്ങളിലെ നികുതി അനുസരിച്ച് കുറഞ്ഞ നിരക്കുകളിൽ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: UPSC Prelims 2021: രജിസ്‌ട്രേഷൻ മാർച്ച് 24ന് അവസാനിക്കും; ആകെ 712 ഒഴിവുകൾ

25 ദിവസങ്ങൾ ഒരു മാറ്റവുമില്ലാതെ തുടർന്ന ഇന്ധന നിരക്കുകളിലാണ് ഇപ്പോൾ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഇന്ധന നിരക്കിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അവസാനമായി ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തിയത് 2020 മാർച്ച് 16 നായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് (India) പെട്രോൾ വില 21.58 രൂപയും ഡീസൽ വില 19.18 രൂപയും വർധിച്ചിരുന്നു.  

ALSO READ: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത; ഹോളിക്ക് മുമ്പ് സർക്കാർ 10,000 രൂപ അഡ്വാൻസ് നൽകും

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര (Maharashtra) തുടങ്ങിയ സംസ്ഥാനങ്ങളിൽ ഫെബ്രുവരിയോടെ ഇന്ധന വില 100 രൂപ കടന്നിരുന്നു. അതിന് ശേഷം ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടർന്ന് വരികയായിരുന്നു. മുംബൈയിൽ 97.57 രൂപയായിരുന്ന പെട്രോൾ വില ബുധനാഴ്ച 97.40  രൂപയായി കുറഞ്ഞിരുന്നു. ഫെബ്രുവരിയോടെ തന്നെ അന്താരാഷ്ട്ര തലത്തിൽ എണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കോവിഡ് 19 രണ്ടാം വേവിന്റെ വരവോടു കൂടി പ്രതിസന്ധയിൽ നിന്ന് കര കയറാം എന്ന പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്.   

ALSO READ: Lost your Aadhaar card? വീട്ടിലിരുന്ന് തന്നെ നഷ്ടപ്പെട്ട ആധാർ തിരിച്ചെടുക്കാം ലളിതമായി

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News