ലഖ്നൗ: ഉത്തർപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ വിജയ് കശ്യപ് കൊറോണ ബാധിച്ച് മരണമടഞ്ഞു. 56 വയസായിരുന്നു. മുസഫർനഗറിലെ ചർത്താവാൾ മണ്ഡലത്തിൽ നിന്നുള്ള വിജയ് കശ്യപ് റവന്യുവകുപ്പാണ് മന്ത്രിസഭയിൽ കൈകാര്യം ചെയ്തിരുന്നത്.
മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിക്കുന്ന മന്ത്രിമാരുടെ എണ്ണം മൂന്നായി. കഴിഞ്ഞ വർഷം മന്ത്രിമാരായ കമാൽ റാണി വരുണും, ചേതൻ ചൗഹാനും വൈറസ് ബാധയേറ്റ് മരിച്ചിരുന്നു. കൊറോണ മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട അഞ്ചാമത്തെ ബിജെപി നിയമസഭാംഗമാണ് വിജയ് കശ്യപ്.
Also Read: Cyclone Tauktae: നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ഗുജറാത്തും, ഡിയുവും സന്ദർശിക്കും
വിജയ് കശ്യപിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുമായി ബന്ധമുള്ള അദ്ദേഹം നല്ലൊരു നേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Sad to hear about the passing away of BJP leader and Uttar Pradesh minister Vijay Kashyap. He was a leader associated with the land and was always devoted to the public. My condolences to his family: Prime Minister Narendra Modi pic.twitter.com/RfR8dBWULL
— ANI (@ANI) May 18, 2021
Senior BJP leader and Uttar Pradesh minister Vijay Kashyap will always be remembered for his dedication to public service and the party. Condolences to his family and supporters: BJP leader and Home Minister Amit Shah
— ANI (@ANI) May 18, 2021
उत्तर प्रदेश सरकार में मेरे सहयोगी तथा राजस्व व बाढ़ नियंत्रण राज्यमंत्री श्री विजय कश्यप जी का निधन अत्यंत दुःखद है।
प्रभु श्री राम से प्रार्थना है कि दिवंगत आत्मा को अपने परम धाम में स्थान व शोकाकुल परिजनों को यह दुःख सहन करने की शक्ति प्रदान करें।
ॐ शांति
— Yogi Adityanath (@myogiadityanath) May 18, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...