Prophet Mohammad Row: പ്രവാചക നിന്ദ, ബിജെപി നേതാവ് ടി രാജാ സിംഗ് വീണ്ടും അറസ്റ്റില്‍

മുഹമ്മദ് നബിയെകുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയ BJP നേതാവ്  ടി രാജാ സിംഗ് വീണ്ടും അറസ്റ്റില്‍. കഴിഞ്ഞ 23ന് അറസ്റ്റിലായ നേതാവിന് അതേ ദിവസം തന്നെ ജാമ്യം ലഭിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2022, 05:11 PM IST
  • സംസ്ഥാനത്ത് ടി രാജാ സിംഗിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തെലങ്കാന പൊലീസ് ഹൈദരാബാദിലെ വസതിയിൽ നിന്ന് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തത്
Prophet Mohammad Row: പ്രവാചക നിന്ദ, ബിജെപി നേതാവ് ടി രാജാ സിംഗ് വീണ്ടും അറസ്റ്റില്‍

Prophet Mohammad Row: മുഹമ്മദ് നബിയെകുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയ BJP നേതാവ്  ടി രാജാ സിംഗ് വീണ്ടും അറസ്റ്റില്‍. കഴിഞ്ഞ 23ന് അറസ്റ്റിലായ നേതാവിന് അതേ ദിവസം തന്നെ ജാമ്യം ലഭിച്ചിരുന്നു. 

എന്നാല്‍, സംസ്ഥാനത്ത് ടി രാജാ സിംഗിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ്  തെലങ്കാന പൊലീസ് ഹൈദരാബാദിലെ വസതിയിൽ നിന്ന് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കനത്ത പ്രതിഷേധമാണ് നടക്കുന്നത്. 

Also Read:   Prophet Mohammad Row: പ്രവാചക നിന്ദ, അറസ്റ്റിലായ ടി രാജാ സിംഗിനെ സസ്‌പെൻഡ് ചെയ്ത്  BJP

എന്നാല്‍, തനിക്ക് ആരേയും ഭയമില്ല എന്നാണ്  ടി രാജാ സിംഗ് നല്‍കിയ പ്രതികരണം. തെലങ്കാന പോലീസ് ഒവൈസിയുടെ കളിപ്പാവയാണ് എന്നും രാജാ സിംഗ്  പറഞ്ഞു. രാജാ സിംഗിനെ ഹൈദരാബാദ് സെന്‍ട്രല്‍ ജയിലിലാക്കി.  

പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ അഗിനെ ടങ്ങുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ  പുറത്തുവിട്ടതോടെയാണ്‌ സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പിയത്‌. തുടര്‍ന്ന് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍ ഇറങ്ങി. 23ന് നേതാവിനെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും അന്ന് തന്നെ ജാമ്യം ലഭിച്ചിരുന്നു. 

എന്നാല്‍, ടി രാജാ സിംഗിന്‍റെ പരാമർശങ്ങൾ വിവിധ വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായതിനാൽ പാര്‍ട്ടി ഇയാളെ സസ്പെൻഡ് ചെയ്യുകയും എന്തുകൊണ്ട് പാർട്ടിയിൽ നിന്ന് പുറത്താക്കരുത് എന്നതിന് 10 ദിവസത്തിനുള്ളിൽ കാരണം സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ്.   

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295, 505, 153 എ വകുപ്പുകൾ പ്രകാരം പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് ബിജെപി എംഎൽഎയ്‌ക്കെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരിയ്ക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News