Railway Recruitment 2022: റെയിൽവേയില്‍ ഒഴിവ്, പത്താം ക്ലാസ്, ITI പാസായവര്‍ക്ക് അപേക്ഷിക്കാം

  ഇന്ത്യന്‍ റെയിൽവേയിൽ ജോലി  നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവാസരം. റെയിൽവേയില്‍ നിലവില്‍ 16 തസ്തികകളിലേക്കാണ് ഒഴിവുകള്‍ ഉള്ളത്. 

Written by - Zee Malayalam News Desk | Last Updated : Oct 14, 2022, 03:39 PM IST
  • Railway Recruitment 2022: ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് rrcmas.in സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 8 നവംബർ 2022 ആണ്.
Railway Recruitment 2022:  റെയിൽവേയില്‍ ഒഴിവ്, പത്താം ക്ലാസ്, ITI പാസായവര്‍ക്ക് അപേക്ഷിക്കാം

Railway Recruitment 2022:  ഇന്ത്യന്‍ റെയിൽവേയിൽ ജോലി  നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവാസരം. റെയിൽവേയില്‍ നിലവില്‍ 16 തസ്തികകളിലേക്കാണ് ഒഴിവുകള്‍ ഉള്ളത്. 

ദക്ഷിണ റെയിൽവേ സ്കൗട്ട് ആന്‍ഡ് ഗൈഡ് ക്വാട്ടയിൽ ലെവൽ  1, 2 തസ്തികകളിലേക്ക് റിക്രൂട്ട്മെന്‍റിനായി   അപേക്ഷകൾ ക്ഷണിച്ചിരിയ്ക്കുകയാണ്. ആകെ 16 തസ്തികകളിലേയ്ക്കാണ്  ഈ റിക്രൂട്ട്‌മെന്‍റ് വഴി നിയമനം നടത്തുക. 

ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് rrcmas.in സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട  അവസാന തീയതി 8 നവംബർ 2022 ആണ്.  

Railway Recruitment 2022: ഒഴിവ് സംബന്ധിച്ച വിശദാംശങ്ങൾ

ലെവൽ 1- ആകെ 14 തസ്തികകളിൽ നിയമനം നടത്തും.

ലെവൽ 2- ആകെ 3 തസ്തികകളി ലേയ്ക്കാണ് നിയമനം  

Railway Recruitment 2022: യോഗ്യത
ലെവൽ 1 തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസ്സായിരിക്കണം. കൂടാതെ,  ഉദ്യോഗാർത്ഥിയ്ക്ക് NCVT-യിൽ നിന്ന് ITI സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.  

ലെവൽ 2 തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 50% മാർക്കോടെ 12-ാം ക്ലാസോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. എഞ്ചിനീയറിംഗ് ഡിപ്ലോമ ഉൾപ്പെടെയുള്ള മറ്റ് യോഗ്യതകളൊന്നും ടെക്നീഷ്യൻ വിഭാഗത്തിലേക്ക് ഓപ്ഷണൽ യോഗ്യതയായി അംഗീകരിക്കില്ല. 

Railway Recruitment 2022: പ്രായം 
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായം 18 നും 33 നും ഇടയിൽ ആയിരിക്കണം.  എന്നിരുന്നാലും, സംവരണ വിഭാഗക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകും.  

Railway Recruitment 2022: അപേക്ഷിക്കേണ്ടവിധം
അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ക്ഷിണ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ്   rrcmas.in സന്ദർശിച്ച് അപേക്ഷിക്കാം.

Railway Recruitment 2022:  അപേക്ഷാ ഫീസ്‌ 
SC/ST/Ex-serviceman/PWDs/Women/transgenders, Minority, EWS എന്നീ വിഭാഗങ്ങൾക്ക്  250 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. മറ്റെല്ലാ വിഭാഗം ആളുകളും 500 രൂപയാണ്  അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News