ചെന്നൈ: സ്കൂൾ പഠനകാലത്ത് പഠിപ്പിച്ച അധ്യാപകരിൽ ആരോടെങ്കിലും ദേഷ്യം തോന്നാത്തവർ ഉണ്ടാകില്ല. അധ്യാപകരുടെ ദേഷ്യവും ശിക്ഷയും ഭയന്ന് ക്ലാസ്സിൽ പോകാൻ മടിച്ചവരാണ് നമ്മളിൽ പലരും. അത്തരത്തിൽ പഠിപ്പിക്കുന്ന ടീച്ചറുടെ രൂക്ഷമായ സ്വാഭാവത്തിനെതിരെ പരാതി നൽകിയിരിക്കുകയാണ് കുറച്ചു കുട്ടികൾ. സംഭവം ചെന്നൈയിൽ ആണ്. ഏഴാം ക്ലാസ് വിദ്യാർഥികൾ ആണ് പരാതിക്കാർ. ‘ജുപിറ്റർ വാഴ്ക’ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വെള്ള കടലാസിൽ എഴുതിയ പരാതിയുടെ ചിത്രങ്ങൾ എത്തിയത്. ‘ഗയ്സ് എന്റെ അച്ഛന് അൽപം മുൻപ് കിട്ടിയ പരാതിക്കത്ത്.
എനിക്കു ശ്വാസം മുട്ടുന്നു.’ എന്ന കുറിപ്പോടെയാണ് കത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പ്രചരിച്ചത്. സ്കൂളിന്റെ പേരോ മറ്റുവിവരങ്ങളോ ഒന്നും കത്തില്‍ സൂചിപ്പിച്ചിട്ടില്ല. വൈസ് പ്രിൻസിപ്പളിനാണ് ഏഴ് ഡിയിലെ ആൺകുട്ടികൾ കത്തെഴുതിയിരിക്കുന്നത്. മിസിസ് ഹാഷിനെതിരെയാണ് പരാതി എന്ന സൂചന കത്തിൽ നിന്നും നമുക്ക് ലഭിക്കും. കുട്ടികൾ എഴുതിയ പരാതി ആയതിനാൽ തന്നെ നിറയെ വെട്ടും കുത്തും എല്ലാം പരാതി കടലാസിൽ കാണാം . പരാതി കത്തിൽ പറയുന്ന് ഇങ്ങനെ: ‘‘അവർക്കു തീരെ മര്യാദയില്ല. എല്ലാവരോടും വളരെ ദേഷ്യത്തോടെ പെരുമാറുന്നു. എല്ലാ ആൺകുട്ടികളെയും കളിയാക്കുന്നു. തമിഴിൽ അസഭ്യ വാക്കുകൾ പ്രയോഗിക്കുന്നു.’ കത്തിന്റെ അവസാനം ഒപ്പ് എന്നും എഴുതുകയും കത്തിൽ കുട്ടികൾ ഒപ്പിടുകയും ചെയ്തിട്ടുണ്ട്.
ALSO READ: ഫോൺ തട്ടിപ്പറിക്കാൻ ശ്രമം; തടയാൻ ശ്രമിച്ച യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു
ചുരുങ്ങിയ സമയം കൊണ്ടു തന്നെ കത്ത് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു. ആ കത്ത് രപലരെയും അവരുടെ സ്കൂൾ കാലഘട്ടത്തിലേക്കാണ് കൊണ്ടു പോയതെന്നാണ് പറഞ്ഞത്. ഈ കത്തിനെ തുടർന്ന് നടപടി ഉണ്ടായോ ഇതിന്റെ ഉറവിടം ഏത്? ടീച്ചർ ആര്? സ്കൂൾ ഏത് എന്നൊക്കെ അറിയാനായി പലരും ആഗ്രഹം പ്രകടിപ്പിച്ചു. ‘അസഭ്യ വാക്കുകളൊക്കെ അധ്യാപിക പ്രയോഗിക്കുന്നത് മോശമാണ്’ എന്ന അഭിപ്രായവും കമന്റായി എത്തി. ഈ കത്തെഴുതിയത് ഏഴാംക്ലാസ് വിദ്യാർഥികളാണെന്നു വിശ്വസിക്കാൻ പ്രയാസമുണ്ട്. മൂന്നിലോ നാലിലോ പഠിക്കുന്നവരായിരിക്കും. അല്ലാതെ ഇത്രയും കുറച്ചു വരികൾക്കിടയിൽ ഇത്രയും തെറ്റുകൾ വരില്ലെന്ന രീതിയിലും കമന്റുകൾ എത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...