യു.കെയിൽ നിന്നെത്തിയ ആറ് പേർക്ക് കൊറോണ വൈറസിന്റെ വകഭേദം

 മൂന്ന് പേർ ബാംഗ്ലൂരും,രണ്ട് പേർ ഹൈദരാബാദിലുംഒരാൾ പൂനെയിലുമാണുള്ളത്. നിലവിലെ വൈറസിനേക്കാൾ പ്രഹരശേഷി വളരെ കൂടുതലുള്ള വൈറസാണിത്. എത്ര പ്രതിരോധ ശേഷിയുണ്ടെങ്കിലും അതിനെഎല്ലാം അതിജീവിക്കുന്ന വിധമുള്ള വൈറസാണിത്. 

Last Updated : Dec 29, 2020, 11:33 AM IST
  • മൂന്ന് പേർ ബാംഗ്ലൂരും,രണ്ട് പേർ ഹൈദരാബാദിലും
    ഒരാൾ പൂനെയിലുമാണുള്ളത്.
  • നിലവിലെ വൈറസിനേക്കാൾ പ്രഹരശേഷി വളരെ കൂടുതലുള്ള വൈറസാണിത്
യു.കെയിൽ നിന്നെത്തിയ ആറ് പേർക്ക് കൊറോണ വൈറസിന്റെ വകഭേദം

ന്യൂഡൽഹി: യു.കെയിൽ നിന്നെത്തിയ ആറ് പേർക്ക് കൊറോണ വൈറസി ന്റെ വകഭേദം സ്ഥിരീകരിച്ചു. മൂന്ന് പേർ ബാംഗ്ലൂരും,രണ്ട് പേർ ഹൈദരാബാദിലുംഒരാൾ പൂനെയിലുമാണുള്ളത്. നിലവിലെ വൈറസിനേക്കാൾ പ്രഹരശേഷി വളരെ കൂടുതലുള്ള വൈറസാണിത്. എത്ര പ്രതിരോധ ശേഷിയുണ്ടെങ്കിലും അതിനെഎല്ലാം അതിജീവിക്കുന്ന വിധമുള്ള വൈറസാണിത്. ആരോഗ്യം ഇൗ വൈറസിന് പ്രശ്നമല്ലെന്നുള്ളതാണ് ഏറ്റവും ഗുരുതരമായി കാര്യം. അതേസമയം ജനിതകമാറ്റം സംഭവിച്ച കോവിഡ് വകഭേദങ്ങളില്‍ ഇന്ത്യയില്‍ കണ്ടെത്തിയ 19 എണ്ണത്തിനും ഇമ്യൂണ്‍ എസ്കേപ്പ് ശേഷിയുള്ളതാണ് എന്ന് പഠനങ്ങള്‍. ‌ ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍ഡ് ഇന്റഗ്രേറ്റീവ്  ബയോളജി (ഐജിഐബി), ഗാസിയാബാദിലെ അക്കാദമി ഓഫ്  സയന്റിഫിക് ആന്‍ഡ് ഇന്നൊവേറ്റീവ് റിസര്‍ച്ച്‌ (എസി‌എസ്‌ഐആര്‍), ആന്ധ്രാപ്രദേശിലെ കര്‍നൂള്‍ മെഡിക്കല്‍ കോളേജ് എന്നിവര്‍ സംയുക്ത  സഹകരണത്തോടെ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍.

കോവിഡ് വകഭേദങ്ങളുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ നടക്കുന്ന ഗവേഷണങ്ങളെ സഹായിക്കുന്നതാണ് ഈ പഠന റിപ്പോര്‍ട്ട്.  രോഗപ്രതിരോധശേഷിയെ  മറികടന്ന് നിലനില്‍ക്കാന്‍ കഴിയുന്ന Virus ജനിതക വ്യതിയാനങ്ങളുടെ ഒരു കൂട്ടത്തെ തന്നെ  ഗവേഷണത്തില്‍ കണ്ടെത്തി യുകെയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയ എന്‍ 501 വൈ വൈറസിന് പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിയുമോ എന്നത് ഇത് വരെ കണ്ടെത്താനായിട്ടില്ല.  യു കെയില്‍ കണ്ടെത്തിയ ഈ വകഭേദത്തേക്കാള്‍ അപകടകാരിയാണ് India യിൽ കണ്ടെത്തിയ എന്‍ 440 വകഭേദം. ആന്ധ്രയിലാണ് ഈ വക ഭേദം  ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy

 

Trending News