ചെന്നൈ : രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ പൊതുവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴയീടാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണനാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. മദ്രാസ് ഐഐടിയിൽ കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.
മദ്രാസ് ഐഐടിയിൽ രണ്ട് ദിവസം കൊണ്ട് 30 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരു അധ്യാപകനും ഉൾപ്പെട്ടിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരെ നിലവിൽ തരമണിയിലെ ഗസ്റ്റ് ഹൗസിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഇവരുമായി സമ്പർക്കത്തിൽ വന്നവരെയും, രോഗലക്ഷണങ്ങൾ ഉള്ളവരെയും ക്വാറന്‍റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 39 പേർക്കാണ് തമിഴ് നാട്ടിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ALSO READ: രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു;ഡൽഹിക്ക് പുറമെ പഞ്ചാബിലും മാസ്ക്ക് നിർബന്ധം
അതേസമയം രാജ്യത്ത് . തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികൾ രണ്ടായിരത്തിന് മുകളിലാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 2451 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 14,241 ആയി ഉയർന്നു . കഴിഞ്ഞ ദിവസം 2380 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിലാണ് നിലവിൽ ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് . കഴിഞ്ഞ ദിവസം 956പേർക്കാണ് രാജ്യ തലസ്ഥാനത്ത് രോഗം ബാധിച്ചത് .
ഡൽഹിയിലും സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് കഴിഞ്ഞ ദിവസം നിർബന്ധമാക്കി . പൊതുയിടങ്ങളിൽ മാസ്ക്ക് ധരിക്കാത്തവർക്കെതിരെ 500രൂപ പിഴ ചുമത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഡൽഹിക്ക് പുറമെ പഞ്ചാബിലും മാസ്ക്കുകൾ വീണ്ടും നിർബന്ധമാക്കി . മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ് . കൂടുതൽ നിയന്ത്രണങ്ങൾ തീരുമാനിക്കാനായി അടുത്തയാഴ്ച യോഗം വിളിച്ചിട്ടുണ്ട് .
ഹരിയാനയിലെ ഗുരുഗ്രാമിൽ കോവിഡ് കേസുകളിൽ വർധന തുടരുകയാണ് . ഗുരുഗ്രാമിൽ 250 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത് . മറ്റൊരു ജില്ലയായ ഫരീദാബാദിൽ 70 കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തെ ബാക്കിയുള്ള 20 ജില്ലകളിൽ 8 ജില്ലകളിൽ നിന്ന് 20 കേസുകള്‍ റിപ്പോർട്ട് ചെയ്തു . കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഗുരുഗ്രാമിൽ മാത്രം രേഖപ്പെടുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA