Jammu Raod Accident: ജമ്മു ശ്രീനഗർ ദേശീയ പാതയിൽ ടാക്സി മലയിടുക്കിലേക്ക് മറിഞ്ഞ് 10 മരണം

Jammu Road Accident: അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ റമ്പാനിലെ ലോക്കൽ പോലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് , സിവിൽ ക്വിക്ക് റെസ്‌പോൺസ് ടീം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 29, 2024, 10:49 AM IST
  • ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ പാസഞ്ചർ ടാക്സി മറിഞ്ഞ് 10 പേർ മരിച്ചതായി റിപ്പോർട്ട്
  • അപകടം നടന്നത് റമ്പാൻ മേഖലയ്ക്ക് സമീപമായിരുന്നു
Jammu Raod Accident: ജമ്മു ശ്രീനഗർ ദേശീയ പാതയിൽ ടാക്സി മലയിടുക്കിലേക്ക് മറിഞ്ഞ് 10 മരണം

ശ്രീനഗർ: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ പാസഞ്ചർ ടാക്സി മറിഞ്ഞ് 10 പേർ മരിച്ചതായി റിപ്പോർട്ട്.  അപകടം നടന്നത് റമ്പാൻ മേഖലയ്ക്ക് സമീപമായിരുന്നു അപകടം. 

 

Also Read: പത്തനംതിട്ടയിൽ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് 2 മരണം

 

അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ റമ്പാനിലെ ലോക്കൽ പോലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് , സിവിൽ ക്വിക്ക് റെസ്‌പോൺസ് ടീം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.

ദക്ഷിണാഫ്രിക്കയിലും ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ചതിലൂടെ 45 പേർ മരിച്ചു. സംഭവത്തിൽ ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്. 

ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബോട്‍സ്വാന തലസ്ഥാനമായ ഗബൊറോണിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിൽ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാർത്ഥനക്കായി വന്നവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. ബസ് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിച്ചതോടെയാണ് തീ പടർന്നത്. അപകടത്തെ തുടർന്ന് അവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News