ശ്രീനഗർ: ശ്രീനഗറിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിനിടെ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതോടെ കശ്മീർ താഴ്വരയിൽ മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ കഴിഞ്ഞ 36 മണിക്കൂറിനിടെ ഒമ്പത് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ശ്രീനഗർ ജില്ലയിലെ പന്താ ചൗക്ക് പ്രദേശത്തിന് കീഴിലുള്ള ഗോമന്ദർ മൊഹല്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഏറ്റുമുട്ടൽ നടന്നത്.ജമ്മു കശ്മീരിലെ ശ്രീനഗർ ജില്ലയിലെ പന്താ ചൗക്ക് പ്രദേശത്തിന് കീഴിലുള്ള ഗോമന്ദർ മൊഹല്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഏറ്റുമുട്ടൽ നടന്നത്.
#SrinagarEncounterUpdate: 03 unidentified #terrorists killed. #Incriminating materials including #arms & ammunition recovered. Search going on: IGP Kashmir@JmuKmrPolice https://t.co/PbBpZ2WMyB
— Kashmir Zone Police (@KashmirPolice) December 30, 2021
കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ സുഹൈൽ അഹമ്മദ് റാത്തർ ആണെന്നും ഇയാൾ ജെയ്ഷെ മുഹമ്മദ് (ജെഎം) ഭീകര സംഘടനയുമായി ബന്ധമുള്ളയാളാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റ് മൂന്ന് ഭീകരരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരുടെ താവളത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി.
ALSO READ: Encounter In Kashmir: ജമ്മു കശ്മീരിൽ വൻ ഭീകര വേട്ട; 6 ഭീകരരെ സൈന്യം വധിച്ചു
പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും തെരച്ചിൽ തുടരുകയാണെന്നും കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസിനെ ഉദ്ധരിച്ച് ജമ്മു കശ്മീർ പോലീസ് ട്വീറ്റ് ചെയ്തു. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം പ്രദേശം വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തത്. തിരച്ചിലിനിടെ ഭീകരർ സുരക്ഷാ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...